വിലകുറച്ചു ;വിവോയുടെ ഈ സ്മാർട്ട് ഫോണുകളുടെ വിലക്കുറച്ചിരിക്കുന്നു

Updated on 25-Apr-2022
HIGHLIGHTS

വിവോയുടെ ഫോണുകളുടെ വില ഇതാ വിലക്കുറച്ചിരിക്കുന്നു

Vivo Y33T കൂടാതെ Y33s ഫോണുകളുടെ വിലയാണ് കുറിച്ചിരിക്കുന്നത്

ഇന്ത്യൻ വിപണിയിൽ ഈ വർഷം ആദ്യം പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകളായിരുന്നു Vivo Y33T സ്മാർട്ട് ഫോണുകൾ എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ വിലക്കുറച്ചിരിക്കുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ 17990 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ Vivo Y33s എന്ന സ്മാർട്ട് ഫോണുകളുടെയും വിപണിയിലെ വില ഇതാ കുറഞ്ഞിരിക്കുന്നു .

Vivo Y33T സ്മാർട്ട് ഫോണുകൾ

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.58 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 1,080×2,408 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സിംഗിൾ സ്റ്റോറേജുകളിൽ ആണ് എത്തിയിരിക്കുന്നത് .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ octa-core Snapdragon 680 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയ്ഡ് 11 ൽ തന്നെയാണ് പ്രവർത്തനം നടക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ Vivo Y33T സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ  പിൻ ക്യാമറകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് 

50  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ  പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .5000mah ബാറ്ററി ലൈഫിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്.

വില നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 18990 രൂപയാണ് വില വന്നിരുന്നത് .എന്നാൽ ഇപ്പോൾ വിലക്കുറച്ചിരിക്കുന്നു .8 ജിബിയുടെ റാം വേരിയന്റുകൾ 17990 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :