വിവോയുടെ Vivo Y33s 5ജി ഫോണുകൾ വിപണിയിൽ എത്തുന്നു
വിവോയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു
Vivo Y33s 5Gഫോണുകളാണ് വിപണിയിൽ ഉടൻ എത്തുന്നത്
വിവോയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു .Vivo Y33s എന്ന 5ജി സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തുന്നത് .കഴിഞ്ഞ വർഷം ഈ ഫോണുകളുടെ 4ജി വേരിയന്റുകൾ വിപണിയിൽ എത്തിയിരിക്കുന്നു .5ജി എഡിഷനുകളിൽ പ്രതീക്ഷിക്കുന്നത് Dimensity 700 പ്രോസ്സസറുകൾ തന്നെയാണ് .8 ജിബിയുടെ റാംമ്മിൽ മുതൽ ഈ സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ് .പ്രതീക്ഷിക്കുന്ന വില നോക്കുകയാണെങ്കിൽ 1,599 Yuan ആണ് വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 19000 രൂപയ്ക്ക് അടുത്തുവരും .
Vivo Y33s 4ജി സ്മാർട്ട് ഫോണുകൾ
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.58 ഇഞ്ചിന്റെ HD+ IPS ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 1080 x2408 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .1 TB വരെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .
പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G80 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയ്ഡ് 11 ൽ തന്നെയാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ 1 TB ജിബി വരെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ Vivo Y33s സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .
50 മെഗാപിക്സൽ + 2 മെഗാപിക്സൽ+ 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .5000mah ബാറ്ററി ലൈഫിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്.വില നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 17990 രൂപയാണ് വില വരുന്നത് .