മിഡ് റെയിഞ്ചിൽ റെയിഞ്ചിൽ Vivo Y30 സ്മാർട്ട് ഫോണുകൾ പുറത്തിറക്കി

മിഡ് റെയിഞ്ചിൽ റെയിഞ്ചിൽ Vivo Y30 സ്മാർട്ട് ഫോണുകൾ പുറത്തിറക്കി
HIGHLIGHTS

ആൻഡ്രോയിഡ് 10 ലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത്

 

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരുന്നു . Vivo Y30 സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .Dazzle Blue, Moonlight White എന്നി നിറങ്ങളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .197.00 ഗ്രാം ഭാരമാണ് Vivo Y30 സ്മാർട്ട് ഫോണുകൾക്കുള്ളത് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

Vivo Y30-സവിശേഷതകൾ 

6.47 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ  720×1560 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 19.5:9 ആസ്പെക്റ്റ് റെഷിയോ ആണ് കാഴ്ചവെക്കുന്നത് .അതുപോലെ octa-core MediaTek Helio P35 പ്രൊസസറുകളിലാണ്‌ ഈ ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .

എന്നാൽ മിഡ്  റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .

13 മെഗാപിക്സൽ മെയിൻ ക്യാമറ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ആൻഡ്രോയിഡ് 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് .

5000mAh ന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ Wi-Fi 802.11 b/g/n, GPS, Bluetooth v5.00, USB OTG, FM radio, 3G,&  4G എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .Dazzle Blue, Moonlight White എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo