ട്രിപ്പിൾ പിൻ ക്യാമറയിൽ Vivo Y19 ഫോണുകൾ പുറത്തിറക്കി ;വില ?

ട്രിപ്പിൾ പിൻ ക്യാമറയിൽ Vivo Y19 ഫോണുകൾ പുറത്തിറക്കി ;വില ?

വിവോയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു . Vivo Y19 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത് THB 6,999 (ഏകദേശം  Rs. 16,400) രൂപയാണ് .ഈ ഫോണുകളുടെ സവിശേഷതകളിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫും കൂടാതെ ട്രിപ്പിൾ ക്യാമറകളും ആണ് .

 Vivo Y19 

6.53 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .1080 x 2340 പിക്സൽ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .കൂടാതെ 19.5:9 ആസ്പെക്റ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രൊസസ്സറുകളുടെ പ്രവർത്തനം നടക്കുന്നത്  MediaTek Helio P65 പ്രോസസറുകളിലാണ് .അതായത് Qualcomm Snapdragon 675 പ്രോസസ്സറുകൾക്ക് സമാനമായ പ്രോസസറുകളാണിത് .4 ജിബിയുടെ റാം വേരിയന്റുകൾ മുതൽ 6 ജിബിയുടെ വേരിയന്റുകൾ വരെ പുറത്തിറങ്ങിയിരുന്നു .

64 ജിബിയുടെ സ്റ്റോറേജ് കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ ഇത് വിപണിയിൽ ലഭ്യമാകുന്നതാണു് .ക്യാമറകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .16 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്ക് ഉള്ളത് .Android 9 Pie ൽ തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് . 5,000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .അതുപോലെ തന്നെ 18W ഡ്യൂവൽ എൻജിൻ ഫ്ലാഷ് ചാർജിങ് ഫീച്ചറുകളും ഇതിനുണ്ട്.Bluetooth 5.0, 2.4GHz& 5GHz dual-band Wi-Fi, GPS, USB OTG, FM റേഡിയോ എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത് THB 6,999 (ഏകദേശം  Rs. 16,400) രൂപയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo