മികച്ച ബാറ്ററി ലൈഫിൽ വിവോയുടെ പുതിയ ഫോണുകൾ പുറത്തിറക്കി
വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിച്ചു
Vivo Y12s ഫോണുകളാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്
വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു . Vivo Y12s എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് . Vivo Y12s ഫോണുകൾക്ക് 5000mah ന്റെ ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ Rs 10,550 രൂപയാണ് വരുന്നത് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.5 ഇഞ്ചിന്റെ HD+ IPS LCD ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 20:9 ആസ്പെക്റ്റ് റെഷിയോയും ഈ ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ MediaTek Helio P35 ലാണ് ഇതിന്റെ പ്രോസ്സസറുകളുടെ പ്രവർത്തനം നടക്കുന്നത് .കൂടാതെ Android 10 ലാണ് Vivo Y12s ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ + 2 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ഒരു വേരിയന്റ് മാത്രമാണ് ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .
അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .ഈ സ്മാർട്ട് ഫോണുകൾക്ക് 5000mahന്റെ (10W charging support ) ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ Rs 10,550 രൂപയാണ് വരുന്നത്.