വിവോയുടെ ഏറ്റവും പുതിയ Y12 ആമസോണിൽ എത്തി ,വില 12490 രൂപ

വിവോയുടെ ഏറ്റവും പുതിയ Y12 ആമസോണിൽ എത്തി ,വില 12490 രൂപ
HIGHLIGHTS

 

വിവോയുടെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു .വിവോ  Y12 എന്ന ബജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ ബാറ്ററി ലൈഫും ആണ് .5000mAh ന്റെ ബാറ്ററി ലൈഫ് ആണ് വിവോയുടേ ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .Burgundy Red കൂടാതെ Aqua Blue എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ ലഭ്യമാകുന്നതാണു് .ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.

6.35 ഇഞ്ചിന്റെ ഫുൾ വ്യൂ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.3:9 റെഷിയോയും ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട് .നിലവിൽ ഒരു വേരിയന്റ് മാത്രമാണ് വിപണിയിൽ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Mediatek Helio P22 ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Android 9.0 ൽ (Funtouch OS 9 ) തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്കുള്ളത് .13 മെഗാപിക്സൽ (primary sensor)+ 8 മെഗാപിക്സൽ(wide-angle sensor ) + 2 മെഗാപിക്സലിന്റെ( camera for bokeh shots) ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും വിവോയുടെ ഈ വിവോ  Y12 എന്ന ഫോണുകൾക്കുണ്ട് .

8 മെഗാപിക്സലിന്റെ ( Super-Wide-Angle Camera )സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .അതുപോലെ തന്നെ വിവോയുടെ ഈ സ്മാർട്ട് ഫോണുകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് കൂടിയാണ് .5000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .വിവോയുടെ ഈ സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത്  12,490 രൂപയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo