വില 8999 രൂപ ;വിവോയുടെ Y01 ഫോണുകൾ വിപണിയിൽ എത്തി

Updated on 17-May-2022
HIGHLIGHTS

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നു

Vivo Y01 എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Vivo Y01 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾ ബഡ്ജറ്റ് റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് .അതുപോലെ തന്നെ 5000mAhന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .Vivo Y01 എന്ന സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .

VIVO Y01 SPECS AND FEATURES

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ 6.51-inch HD+ LCD ഡിസ്‌പ്ലേയിലാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .ഒരു ബഡ്ജറ്റ് പ്രോസസ്സർ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .MediaTek Helio P35 പ്രോസ്സസറുകളിലാണ് ഈ VIVO Y01 സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ VIVO Y01  സ്മാർട്ട് ഫോണുകൾ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ  1TB വരെ ഈ VIVO Y01  സ്മാർട്ട് ഫോണുകളുടെ മെമ്മറി microSD വഴി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

Android Go ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 5000mAhന്റെ ബാറ്ററി കരുത്തിലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ വില നോക്കുകയാണെങ്കിൽ 8999 രൂപയാണ് ഇതിന്റെ വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :