വിവോയുടെ DSLR ;ഇതാ വിവോ X80 സീരിസ്സ് ഇന്ന് പുറത്തിറങ്ങും

Updated on 25-Apr-2022
HIGHLIGHTS

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു

Vivo X80, Vivo X80 Pro,Vivo X80 Pro+ ഫോണുകളാണ് എത്തുന്നത്

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു .Vivo X80, Vivo X80 Pro,Vivo X80 Pro+ എന്നി സ്മാർട്ട് ഫോണുകളാണ് ഈ മാസ്സം ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ക്യാമറകൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് വിവോയുടെ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങുന്നത് .Vivo X80 സീരിസ്സ് സ്മാർട്ട് ഫോണുകൾ ഏപ്രിൽ 25 നു വിപണിയിൽ പുറത്തിറങ്ങുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കാം .

VIVO X80 SERIES SPECS AND FEATURES (EXPECTED)

ക്യാമറകൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങുന്നത് .ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സലിന്റെ ക്യാമറകളിലാണ് വിപണിയിൽ എത്തുന്നത് എന്നാണ് സൂചനകൾ .50MP (Sony IMX866) സോണി സെൻസറുകൾ ഈ ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .

50MP (Sony IMX866) സോണി സെൻസറുകൾ കൂടാതെ 12 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറകൾ + 12 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറുകൾ എന്നിവ ഈ ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ വിവോ X80 Pro ഫോണുകളിലും 50 മെഗാപിക്സൽ മെയിൻ ക്യാമറകളും കൂടാതെ 48 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകളും പ്രതീക്ഷിക്കാവുന്നതാണ് .

അതുപോലെ തന്നെ സെൽഫിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറയിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .ഏപ്രിൽ 25 നു ഈ സ്മാർട്ട് ഫോണുകൾ ചൈന വിപണിയിൽ പുറത്തിറങ്ങുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :