സാംസങ്ങിന്റെ Exynos 1080 പ്രോസ്സസറിൽ വിവോ X60 സീരിയസ്സുകൾ പുറത്തിറക്കി

Updated on 30-Dec-2020
HIGHLIGHTS

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു

Exynos 1080 പ്രോസ്സസറുകളിൽ Vivo X60 സീരിയസ്സുകളാണ് ഇപ്പോൾ ലോക വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത്

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറങ്ങിയിരുന്നു.Vivo X60 കൂടാതെ Vivo X60 പ്രൊ എന്നി ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .മികച്ച ഫീച്ചറുകളിൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Exynos 1080 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .മറ്റു പ്രധാന ഫീച്ചറുകൾ നോക്കാം .

Vivo X60-പ്രധാന സവിശേഷതകൾ

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.56 ഇഞ്ചിന്റെ FHD പ്ലസ് E3 AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ HDR 10 പ്ലസ് കൂടാതെ 120Hz സ്ക്രീൻ റിഫ്രഷ് റേറ്റ് എന്നിവ ഇതിന്റെ മറ്റു ഫീച്ചറുകളാണ് .അതുപോലെ തന്നെ ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളാണ് ഈ ഫോണുകൾക്കുള്ളത് .അടുത്തതായി ഈ ഫോണുകളിൽ എടുത്തു പറയേണ്ടത് ഈ ഫോണുകളുടെ പ്രൊസസർ പ്രവർത്തനം തന്നെയാണ് .

സാംസങ്ങിന്റെ  Exynos 1080  പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ പുതിയ ആൻഡ്രോയിഡ് 11 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8ജിബിയുടെ റാം കൂടാതെ 12 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജ് ,256 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ 5ജി സപ്പോർട്ടോടുകൂടിയാണ് പുറത്തിറങ്ങിയിരിക്കുന്നത് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ 48 മെഗാപിക്സൽ Sony IMX598 സെൻസറുകൾ മെയിൻ ക്യാമറകൾ + 13  മെഗാപിക്സൽ ടെലിഫോട്ടോ ലെൻസുകൾ + 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസുകൾ എന്നിവയാണുള്ളത് .കൂടാതെ 32 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 4200 mah ന്റെ (33 W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് )ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .വിലയിലേക്കു വരുകയാണെങ്കിൽ CNY 3,498 രൂപയാണ് വില വരുന്നത് .ഇന്ത്യൻ വിപണിയിൽ താരതമ്മ്യം ചെയ്യുമ്പോൾ ഏകദേശം 40000 രൂപയ്ക്ക് അടുത്ത് വരും .

Vivo X60 പ്രൊ -പ്രധാന സവിശേഷതകൾ

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.56 ഇഞ്ചിന്റെ FHD പ്ലസ് E3 AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ HDR 10 പ്ലസ് കൂടാതെ 120Hz സ്ക്രീൻ റിഫ്രഷ് റേറ്റ് എന്നിവ ഇതിന്റെ മറ്റു ഫീച്ചറുകളാണ് .അതുപോലെ തന്നെ ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളാണ് ഈ ഫോണുകൾക്കുള്ളത് .അടുത്തതായി ഈ ഫോണുകളിൽ എടുത്തു പറയേണ്ടത് ഈ ഫോണുകളുടെ പ്രൊസസർ പ്രവർത്തനം തന്നെയാണ് .

സാംസങ്ങിന്റെ  Exynos 1080  പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ പുതിയ ആൻഡ്രോയിഡ് 11 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 12 ജിബിയുടെ റാം 256 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ 5ജി സപ്പോർട്ടോടുകൂടിയാണ് പുറത്തിറങ്ങിയിരിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ 48 മെഗാപിക്സൽ Sony IMX598 സെൻസറുകൾ മെയിൻ ക്യാമറകൾ + 13  മെഗാപിക്സൽ ടെലിഫോട്ടോ ലെൻസുകൾ + 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസുകൾ + 8 മെഗാപിക്സൽ  എന്നിവയാണുള്ളത് .കൂടാതെ 32 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 4300 mah ന്റെ (33 W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് )ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .വിലയിലേക്കു വരുകയാണെങ്കിൽ CNY 4498 രൂപയാണ് വില വരുന്നത് .ഇന്ത്യൻ വിപണിയിൽ താരതമ്മ്യം ചെയ്യുമ്പോൾ ഏകദേശം 50000 രൂപയ്ക്ക് അടുത്ത് വരും .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :