7ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വിവോയുടെ കൊലകൊല്ലി ഐറ്റം എത്തുന്നു

Updated on 23-Mar-2022
HIGHLIGHTS

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു

Vivo X നോട്ട് എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ പ്രതീക്ഷിക്കുന്നത്

വിവോയുടെ പുതിയ ഫോണുകൾ വിപണിയിൽ എത്തുന്നതായി റിപ്പോർട്ടുകൾ .Vivo X Note എന്ന സ്മാർട്ട് ഫോണുകളാണ് ചൈന വിപണിയിൽ ഉടൻ പ്രതീക്ഷിക്കുന്നത് .മികച്ച ഫീച്ചറുകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ വിവോയുടെ ഫോണുകൾ എത്തുന്നത് എന്നാണ് സൂചനകൾ .7 ഇഞ്ചിന്റെ OLED ഡിസ്‌പ്ലേയിൽ തന്നെ ഈ ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാം .

അതുപോലെ തന്നെ ഈ ഫോണുകളിൽ പ്രതീഷിക്കാവുന്ന ഒന്നാണ് ഫ്ലാഗ്ഷിപ്പ് പ്രോസ്സസറുകൾ .Snapdragon 8 Gen 1 പ്രോസ്സസറുകളിൽ തന്നെ ഈ ഫോണുകളും വിപണിയിൽ എത്തും എന്നാണ് സൂചനകൾ .കൂടാതെ 12 ജിബിയുടെ റാം അതുപോലെ തന്നെ 512 ജിബിയുടെ സ്റ്റോറേജുകളിലും പ്രതീക്ഷിക്കാവുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ 50 മെഗാപിക്സലിന്റെ ക്യാമറകളിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ  5000mAhന്റെ (supports 80W fast charging ) ബാറ്ററി ലൈഫും Vivo X Note എന്ന സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .ഏപ്രിൽ മാസ്സത്തിൽ ഈ ഫോണുകൾ ചൈന വിപണിയിൽ എത്തും എന്നാണ് സൂചനകൾ .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :