വിവോയുടെ പുതിയ ഉത്പന്നങ്ങൾ ഇതാ വിപണിയിൽ പുറത്തിറങ്ങിയിരുന്നു .Vivo X Fold ഫോണുകൾ ,Vivo X Note കൂടാതെ Vivo Pad എന്നിവയാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .Vivo X Note ന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ വലിയ ഡിസ്പ്ലേ തന്നെയാണ് .ഈ ഉത്പന്നങ്ങളുടെ പ്രധാന സവിശേഷതകൾ നോക്കാം .
Vivo X Note സവിശേഷതകൾ
ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ Vivo X Note മോഡലുകൾക്ക് 7 ഇഞ്ചിന്റെ 2K+ 120Hz LTPO ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഇത് Snapdragon 8 Gen 1 പ്രോസ്സസറുകളിൽ തന്നെയാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ Android 12 ൽ തന്നെയാണ് ഇതിന്റെ ഓ എസ് പ്രവർത്തനം നടക്കുന്നത് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഇത് 50MP+48MP(ultrawide)+12MP(portrait)+8MP (5x optical zoom) ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 12 ജിബിയുടെ റാം കൂടാതെ 512 ജിബിയുടെ സ്റ്റോറേജുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ CNY 5999 (~₹71,400) രൂപയാണ് വില വരുന്നത് .