വിവോയുടെ ഫോൾഡ് ഫോണുകൾ നാളെ വിപണിയിൽ പുറത്തിറങ്ങും
വിവോയുടെ പുതിയ ഫോൾഡ് സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു
വിവോ എക്സ് ഫോൾഡ് ഫോണുകളാണ് വിപണിയിൽ എത്തുന്നത്
വിവോയുടെ പുതിയ ഫോണുകൾ വിപണിയിൽ എത്തുന്നതായി റിപ്പോർട്ടുകൾ .Vivo X ഫോൾഡ് എന്ന സ്മാർട്ട് ഫോണുകളാണ് ചൈന വിപണിയിൽ ഉടൻ പ്രതീക്ഷിക്കുന്നത് .ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ ഏപ്രിൽ 12 നു ചൈന വിപണിയിൽ പുറത്തിറങ്ങും എന്നാണ് .മികച്ച ഫീച്ചറുകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ വിവോയുടെ ഫോണുകൾ എത്തുന്നത് എന്നാണ് സൂചനകൾ .7 ഇഞ്ചിന്റെ OLED ഡിസ്‌പ്ലേയിൽ തന്നെ ഈ ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാം .
അതുപോലെ തന്നെ ഈ ഫോണുകളിൽ പ്രതീഷിക്കാവുന്ന ഒന്നാണ് ഫ്ലാഗ്ഷിപ്പ് പ്രോസ്സസറുകൾ .Snapdragon 8 Gen 1 പ്രോസ്സസറുകളിൽ തന്നെ ഈ ഫോണുകളും വിപണിയിൽ എത്തും എന്നാണ് സൂചനകൾ .കൂടാതെ 12 ജിബിയുടെ റാം അതുപോലെ തന്നെ 512 ജിബിയുടെ സ്റ്റോറേജുകളിലും പ്രതീക്ഷിക്കാവുന്നതാണ് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ 50 മെഗാപിക്സലിന്റെ ക്യാമറകളിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ 5000mAhന്റെ (supports 80W fast charging ) ബാറ്ററി ലൈഫും Vivo X Note എന്ന സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .ഏപ്രിൽ 2നു ഈ ഫോണുകൾ ചൈന വിപണിയിൽ എത്തും എന്നാണ് സൂചനകൾ .
അതുപോലെ തന്നെ വിവോയുടെ മറ്റൊരു ഉത്പന്നം കൂടി പ്രതീഷിക്കുന്നുണ്ട് .വിവോയുടെ പാഡ് ടാബ്‌ലെറ്റ് ആണ് ഏപ്രിൽ 12 നു ചൈന വിപണിയിൽ ഈ ഫോൾഡ് ഫോണുകൾക്ക് ഒപ്പം തന്നെ വിപണിയിൽ പ്രതീക്ഷിക്കുന്നത് .വിവോയുടെ വിപണിയിൽ പുറത്തിറങ്ങുന്ന ആദ്യത്തെ ആൻഡ്രോയിഡിന്റെ ടാബ്ലെറ്റുകൾ ആണ് ഇത് .