വിവോയുടെ X ഫോൾഡ് ഫോണുകൾ പുറത്തിറക്കി ;വില ?

വിവോയുടെ X ഫോൾഡ് ഫോണുകൾ പുറത്തിറക്കി ;വില ?
HIGHLIGHTS

Vivo X Fold ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറക്കി

8.03-inch 120Hz 2K മെയിൻ ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത്

വിവോയുടെ പുതിയ ഉത്പന്നങ്ങൾ ഇതാ വിപണിയിൽ പുറത്തിറങ്ങിയിരുന്നു .Vivo X Fold ഫോണുകൾ ,Vivo X Note കൂടാതെ Vivo Pad എന്നിവയാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഇതിൽ എടുത്തു പറയേണ്ടത് Vivo X Fold ഫോണുകളെക്കുറിച്ചാണ് .രണ്ടു ഡിസ്പ്ലേ തന്നെയാണ് ഈ Vivo X Fold ഫോണുകളുടെ പ്രധാന ആകർഷണം തന്നെ .ഈ Vivo X Fold ഫോണുകളുടെ മറ്റു സവിശേഷതകൾ എന്തൊക്കെയാണ് എന്ന് ഇവിടെ നിന്നും നോക്കാം .

Vivo X Fold ഫോണുകൾ 

Vivo X Fold cameras

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ  8.03-inch 120Hz 2K മെയിൻ ഡിസ്പ്ലേ അതുപോലെ തന്നെ  6.53 ഇഞ്ചിന്റെ AMOLED ഡിസ്പ്ലേ എന്നിവയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ  2520×1080 പിക്സൽ റെസലൂഷനും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 120Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സൽ മെയിൻ സെൻസറുകൾ + 48 മെഗാപിക്സലിന്റെ അൾട്രാ വൈഡ് സെൻസറുകൾ + 12 മെഗാപിക്സൽ പോർടെയിട്ട് ലെൻസുകൾ + 8 മെഗാപിക്സൽ 5x ഒപ്റ്റിക്കൽ സൂ സെൻസറുകൾ എന്നിവയാണ് ഇതിനു പിന്നിൽ നൽകിയിരിക്കുന്നത് .16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Snapdragon 8 Gen 1 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 12 ജിബിയുടെ റാം കൂടാതെ 512 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4600 mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നതാണ് .ഈ ഫോണുകളുടെ ആരംഭ വില വരുന്നത്  CNY 8,999 (~₹1,07,200) രൂപയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo