11ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വിവോയുടെ പാഡ് ഇതാ വിപണിയിൽ അവതരിപ്പിച്ചു

Updated on 20-Apr-2022
HIGHLIGHTS

വിവോയുടെ പുതിയ ഉത്പന്നങ്ങൾ ഇതാ വിപണിയിൽ എത്തി

Vivo പാഡ് ആണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്

വിവോയുടെ പുതിയ ഉത്പന്നങ്ങൾ ഇതാ വിപണിയിൽ പുറത്തിറങ്ങിയിരുന്നു .Vivo X Fold ഫോണുകൾ ,Vivo X Note കൂടാതെ Vivo Pad എന്നിവയാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .Vivo പാടിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ വലിയ ഡിസ്പ്ലേ തന്നെയാണ് .ഈ ഉത്പന്നങ്ങളുടെ പ്രധാന സവിശേഷതകൾ നോക്കാം .

വിവോ പാഡ്  സവിശേഷതകൾ

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ വിവോ പാഡ്  മോഡലുകൾക്ക് 11 ഇഞ്ചിന്റെ  120Hz 2K LCD  ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഇത് Snapdragon 870 പ്രോസ്സസറുകളിൽ തന്നെയാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ Android 12 ൽ തന്നെയാണ് ഇതിന്റെ ഓ എസ് പ്രവർത്തനം നടക്കുന്നത് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഇത് 13 മെഗാപിക്സൽ + 8 മെഗാപിക്സലിന്റെ  ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ മികച്ച ബാറ്ററിയും ഇത് നൽകിയിരിക്കുന്നു .8040mAhന്റെ ബാറ്ററി കരുത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ CNY 2499 (~₹29,800) രൂപയാണ് വില വരുന്നത് .

VIVO X FOLD ഫോണുകൾ

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ  8.03-inch 120Hz 2K മെയിൻ ഡിസ്പ്ലേ അതുപോലെ തന്നെ  6.53 ഇഞ്ചിന്റെ AMOLED ഡിസ്പ്ലേ എന്നിവയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ  2520×1080 പിക്സൽ റെസലൂഷനും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 120Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സൽ മെയിൻ സെൻസറുകൾ + 48 മെഗാപിക്സലിന്റെ അൾട്രാ വൈഡ് സെൻസറുകൾ + 12 മെഗാപിക്സൽ പോർടെയിട്ട് ലെൻസുകൾ + 8 മെഗാപിക്സൽ 5x ഒപ്റ്റിക്കൽ സൂ സെൻസറുകൾ എന്നിവയാണ് ഇതിനു പിന്നിൽ നൽകിയിരിക്കുന്നത് .16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Snapdragon 8 Gen 1 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 12 ജിബിയുടെ റാം കൂടാതെ 512 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4600 mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നതാണ് .ഈ ഫോണുകളുടെ ആരംഭ വില വരുന്നത്  CNY 8,999 (~₹1,07,200) രൂപയാണ് .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :