വിവോയുടെ V23e 5ജി സ്മാർട്ട് ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു

Updated on 01-Mar-2022
HIGHLIGHTS

വിവോയുടെ 5G പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി

Vivo V23e 5G ഫോണുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്

വിവോയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Vivo V23e 5G സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .മികച്ച ഫീച്ചറുകൾ ഉൾക്കൊള്ളിച്ചുകൊണ്ടു തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .44 മെഗാപിക്സൽ സെൽഫി ക്യാമറകളാണ് ഇതിനുള്ളത് .മറ്റു സവിശേഷതകൾ നോക്കാം .

Vivo V23e 5G

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.44-ഇഞ്ചിന്റെ  ഫുൾ Hd പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 90Hz റിഫ്രഷ് റെറ്റിനൊപ്പം 1080×2400 പിക്സൽ റെസലൂഷനും  ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio 810  പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ microSD സ്ലോട്ടും ഇതിൽ ലഭിക്കുന്നതാണ് .1ടിബി വരെയാണ് ഇതിൽ മെമ്മറി വർധിപ്പിക്കുവാൻ സാധിക്കുന്നത് . Android 11ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്യാമറകളിലേക്ക് വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .50 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 44 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്കുള്ളത് .വിലയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ വില 25990 രൂപയാണ് .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :