ഇന്ത്യൻ വിപണിയിൽ ഇപ്പോൾ പുറത്തിറങ്ങിയ വിവോയുടെ പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് വിവോ വി 23 സീരീസുകൾ .ലോകത്തിലെ തന്നെ ആദ്യത്തെ കളർ മാറുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് വിവോയുടെ ഈ സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ സെയിൽ ഇതാ ആരംഭിച്ചിരിക്കുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ ഉപഭോക്താക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .പ്രധാന ഫീച്ചറുകൾ നോക്കാം .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.56 ഇഞ്ചിന്റെ HD+ AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് . 90Hz റിഫ്രഷ് റേറ്റ് കൂടാതെ HDR10+ സപ്പോർട്ട് എന്നിവ ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Dimensity 1200 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .Sunshine Gold കൂടാതെ Stardust Black എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ കൂടാതെ 12 ജിബിയുടെ റാം & 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ 108 എംപി ട്രിപ്പിൾ ക്യാമറകൾ പിന്നിലും കൂടാതെ 50 മോ ഡ്യൂവൽ ക്യാമറകൾ മുന്നിലും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .4,300mAhന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് . 38,990 രൂപ മുതലാണ് ഈ ഫോണുകളുടെ വില ആരംഭിക്കുന്നത് .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.44 ഇഞ്ചിന്റെ FHD+ ALOMED ഡിസ്‌പ്ലേയിലാണ്പു റത്തിറങ്ങിയിരിക്കുന്നത് . Mediatek Dimensity 920 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 50 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ കൂടാതെ 12 ജിബിയുടെ റാം & 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4,200 mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ച്ചവക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ 8 ജിബിയുടെ റാം വേരിയന്റുകൾക്ക് 29,990 രൂപയാണ് വില വരുന്നത് .