വിവോ വി 23 5ജി ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തും

Updated on 05-Jan-2022
HIGHLIGHTS

വിവോയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തും

വിവോയുടെ വി 23 5ജി സീരീസുകളാണ് ഇന്ന് വിപണിയിൽ എത്തുന്നത്

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ അവതരിപ്പിക്കുന്നു .വിവോയുടെ V23 എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ന് ഇന്ത്യൻ  വിപണിയിൽ അവതരിപ്പിക്കുന്നത് .108 മെഗാപിക്സലിന്റെ ക്യാമറകളിൽ വരെ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .ഫ്ലിപ്പ്കാർട്ടിൽ ആണ് ഇതിന്റെ സെയിലുകൾ നടക്കുന്നത് .

5ജി പ്രോസ്സസറുകളിൽ തന്നെയാണ് വിവോയുടെ പുതിയ സീരീസുകളും എത്തുന്നത് .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ  Dimensity 1200 SoC പ്രോസ്സസറുകളിൽ എത്തുവാനാണ് സാധ്യത .Vivo V23 സീരിസ് ഫോണുകൾ നാളെ വിപണിയിൽ എത്തുന്നതാണ് .പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കാം .

VIVO V23 PRO AND VIVO V23 RUMORED SPECIFICATIONS

Vivo V23 5G സ്മാർട്ട് ഫോണുകൾ 64 മെഗാപിക്സലിന്റെ ക്യാമറകളിൽ എത്തുമെന്ന് റിപ്പോർട്ടുകൾ .Vivo V23 Pro 5G  സ്മാർട്ട് ഫോണുകൾ 108 മെഗാപിക്സലിന്റെ ക്യാമറകളിലും പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ Dimensity 1200 പ്രോസ്സസറുകളിൽ എത്തുവാനാണ് സാധ്യത .

കൂടാതെ 8 ജിബിയുടെ റാംമ്മിലും ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .മറ്റൊരു പ്രതീക്ഷിക്കുന്ന സവിശേഷത എന്നത് ഇതിന്റെ അണ്ടർ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകൾ തന്നെയാണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ 44W ഫാസ്റ്റ് ചാർജിങ്ങിൽ വരെ എത്തും എന്നാണ് കരുതപ്പെടുന്നത് .നാളെ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :