ക്യാമറയിൽ വീണ്ടും അമ്പരിപ്പിച്ചു ഇതാ വിവോ വി 20 പ്രൊ ഫോണുകൾ എത്തി

Updated on 10-Dec-2020
HIGHLIGHTS

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി

VIVO V20 PRO സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്

44 മെഗാപിക്സലിന്റെ ഡ്യൂവൽ സെൽഫി ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത്

വിവോയുടെ ഏറ്റവും പുതിയ VIVO V20 PRO എന്ന സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിലും ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .ഡ്യൂവൽ സെൽഫി ക്യാമറകളാണ് VIVO V20 PRO സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .രണ്ടു നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .unset Melody കൂടാതെ Midnight Jazz എന്നി നിറങ്ങളിൽ ലഭ്യമാകുന്നതാണു് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോൺ ,ഫ്ലിപ്പ്കാർട്ട് കൂടാതെ വിവോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് എന്നിവിടങ്ങളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

VIVO V20 PRO-സവിശേഷതകൾ

6.44 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത്  .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ octa-core Qualcomm Snapdragon 765G  ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .ക്യാമറകൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് വിവോയുടെ ഈ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .

അടുത്തതായി ഈ സ്മാർട്ട് ഫോണുകളുടെ ക്യാമറ സവിശേഷതകൾ നോക്കാം .64  മെഗാപിക്സൽ മെയിൻ ക്യാമറ + 8 മെഗാപിക്സൽ  അൾട്രാ വൈഡ് + 2 മെഗാപിക്സൽ മോണോക്രോം  ലെൻസുകൾ അടക്കമുള്ള ട്രിപ്പിൾ പിൻ ക്യാമറകളും അതുപോലെ തന്നെ  44 + 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .4,000mAhന്റെ ബാറ്ററി ലൈഫും (supports 33W FlashCharge fast charging )വിവോയുടെ ഈ പുതിയ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ വില Rs 29,990 രൂപയാണ് .രണ്ടു നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .unset Melody കൂടാതെ Midnight Jazz എന്നി നിറങ്ങളിൽ ലഭ്യമാകുന്നതാണു് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോൺ ,ഫ്ലിപ്പ്കാർട്ട് കൂടാതെ വിവോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് എന്നിവിടങ്ങളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :