44 എംപി ഡ്യൂവൽ ക്യാമറയിൽ വിവോ വി 20 പ്രൊ ഫോണുകൾ എത്തി

Updated on 23-Sep-2020
HIGHLIGHTS

വിവോയുടെ VIVO V20 PRO സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി

44 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളിലാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത്

SNAPDRAGON 765G പ്രോസ്സസറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട്

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .VIVO V20 PRO എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ക്യാമറകൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .44 മെഗാപിക്സലിന്റെ ഡ്യൂവൽ സെൽഫി ക്യാമറകൾ ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ  SNAPDRAGON 765G പ്രോസ്സസറുകളും ലഭിക്കുന്നതാണ് .

VIVO V20 PRO സവിശേഷതകളും വിലയും

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.44 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 2400 x 1080 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .ഡ്യൂവൽ സെൽഫി ക്യാമറകൾക്ക് ഒപ്പം വൈഡ് Notch ഇതിനു ലഭിക്കുന്നുണ്ട് .Qualcomm Snapdragon 765G പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 10 ലാണ് ഓപറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 44 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഉള്ളത് .

അതുപോലെ തന്നെ 4,000mAhന്റെ ബാറ്ററി ( 33W fast charging out-of-the-box ) ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ  8GB+128GB വേരിയന്റുകൾക്ക് 14,999 Thai Baht അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം 35000 രൂപയ്ക്ക് അടുത്തുവരും .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :