48MP ക്വാഡ് ക്യാമറ & 32MP സെൽഫിയിൽ Vivo V19 പുറത്തിറക്കി ;വില?

Updated on 11-Mar-2020
HIGHLIGHTS

വീണ്ടും മിഡ് റേഞ്ച് ഫോണുകളുമായി വിവോ എത്തി

വിവോയുടെ ഏറ്റവും Vivo V19 എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .രണ്ടു നിറങ്ങളിൽ രണ്ടു വേരിയന്റുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് . Crystal White കൂടാതെ  Arctic Blue എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്  .കൂടാതെ ക്വാഡ് ക്യാമറകൾ തന്നെയാണ് വിവോയുടെ ഈ ഫോണുകൾക്കും നൽകിയിരിക്കുന്നത് .Vivo V19 ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

Vivo V19 -പ്രധാന സവിശേഷതകൾ 

6.44 ഇഞ്ചിന്റെ ഫുൾ HD പ്ലസ് Super AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 20:9 ആസ്പെക്റ്റ് റെഷിയോയും & 91.38 സ്ക്രീൻ മുതൽ ബോഡി വരെ റെഷിയോയും  അതുപോലെ തന്നെ 1,080×2,400 പിക്സൽ റെസലൂഷനും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . octa-core Snapdragon 675 SoC, Adreno 612 GPU ലാണ് ഇതിന്റെ പ്രോസസ്സറുകളുടെ പ്രവർത്തനം നടക്കുന്നത് .8 ജിബിയുടെ റാംമ്മിൽ മാത്രമാണ് ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .

ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 8 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .128 ജിബി സ്റ്റോറേജ് കൂടാതെ 256 ജിബിയുടെ മറ്റൊരു വേരിയന്റും ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നു .മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .മറ്റൊരു സവിശേഷത എന്നത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് .ആൻഡ്രോയിഡിന്റെ 10 ( Funtouch OS 10 ) ലാണ് ഈ ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്വാഡ് പിൻ ക്യാമറകളാണ് ഈ ഫോണുകളുടെ മറ്റൊരു ആകർഷണം .48 മെഗാപിക്സൽ + 8 മെഗാപിക്സൽ +2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും അതുപോലെ തന്നെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് .4,500mAh (18W ) ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .176 ഗ്രാം ഭാരമാണ് ഈ ഫോണുകൾക്കുള്ളത് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 128 ജിബി സ്റ്റോറേജുകൾക്ക് IDR 4,299,000 (ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം  Rs. 22,100) രൂപയാണ് വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :