വിവോയുടെ ഏറ്റവും Vivo V19 എന്ന സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഇപ്പോൾ പുറത്തിറങ്ങിയിരുന്നു .രണ്ടു നിറങ്ങളിൽ രണ്ടു വേരിയന്റുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് . Piano Black കൂടാതെ Mystic Silver എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ക്വാഡ് ക്യാമറകൾ തന്നെയാണ് വിവോയുടെ ഈ ഫോണുകൾക്കും നൽകിയിരിക്കുന്നത് .Vivo V19 ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .
6.44 ഇഞ്ചിന്റെ ഫുൾ HD പ്ലസ് Super AMOLED ഡിസ്പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 20:9 ആസ്പെക്റ്റ് റെഷിയോയും & 91.38 സ്ക്രീൻ മുതൽ ബോഡി വരെ റെഷിയോയും അതുപോലെ തന്നെ 1,080×2,400 പിക്സൽ റെസലൂഷനും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . octa-core Snapdragon 675 SoC, Adreno 612 GPU ലാണ് ഇതിന്റെ പ്രോസസ്സറുകളുടെ പ്രവർത്തനം നടക്കുന്നത് .8 ജിബിയുടെ റാംമ്മിൽ മാത്രമാണ് ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .
ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 8 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .128 ജിബി സ്റ്റോറേജ് കൂടാതെ 256 ജിബിയുടെ മറ്റൊരു വേരിയന്റും ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നു .മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .മറ്റൊരു സവിശേഷത എന്നത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് .ആൻഡ്രോയിഡിന്റെ 10 ( Funtouch OS 10 ) ലാണ് ഈ ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ക്വാഡ് പിൻ ക്യാമറകളാണ് ഈ ഫോണുകളുടെ മറ്റൊരു ആകർഷണം .48 മെഗാപിക്സൽ + 8 മെഗാപിക്സൽ +2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും അതുപോലെ തന്നെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് .4,500mAh (18W ) ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .176 ഗ്രാം ഭാരമാണ് ഈ ഫോണുകൾക്കുള്ളത് .
ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 128 ജിബി സ്റ്റോറേജുകൾക്ക് ഇന്ത്യൻ വിപണിയിൽ 27,990 രൂപയും കൂടാതെ 8 ജിബി & 256 ജിബിയുടെ വേരിയന്റുകൾക്ക് ഇന്ത്യൻ വിപണിയിൽ Rs. 31,990 രൂപയും ആണ് വില വരുന്നത് .മെയ് 15 മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ നിന്നും വാങ്ങിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ ലോഞ്ച് ഓഫറുകൾ പ്രമാണിച്ചു HDFC കൂടാതെ ICICI കാർഡുകളിൽ 10 ശതമാനം ക്യാഷ് ബാക്കും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .