ഡ്യൂവൽ പോപ്പ് അപ്പ് സെൽഫി ക്യാമറയിൽ വിവോയുടെ V17 പ്രൊ എത്തുന്നു

Updated on 09-Sep-2019
HIGHLIGHTS

 

വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ ഉടൻ പുറത്തിറങ്ങുന്നു .വിവോയുടെ V17 കൂടാതെ വിവോയുടെ V17 പ്രൊ എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .ഡ്യൂവൽ സെൽഫി ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .അതും പോപ്പ് അപ്പിന്റെ സെൽഫി ക്യാമറകളിൽ തന്നെയാണ് വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ എത്തുന്നത് .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.44- ഇഞ്ചിന്റെ Super AMOLEDഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ അണ്ടർ ഡിസ്‌പ്ലേ ഫിംഗർ പ്രിന്റ് സെന്സറുകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .21.9 ആസ്പെക്ടറ്റ് റെഷിയോയും വിവോയുടെ ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . 1080 x 2440 പിക്സൽ റെസലൂഷനും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

എന്നാൽ ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം എന്നുതന്നെ പറയാം .48 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത്.കൂടാതെ റിപ്പോർട്ടുകൾ പ്രകാരം സ്നാപ്ഡ്രാഗന്റെ Snapdragon 675 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് .8 ജിബിയുടെ റാം കൂടാതെ 128ജിബിയുടെ സ്റ്റോറേജുകളിലും വിവോയുടെ പുതിയ V17 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം .

4100mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഇതിൽ പ്രതീക്ഷിക്കാവുന്നതാണ് .എന്നാൽ സെൽഫി ക്യാമറയിൽ വലിയ വെത്യാസം തന്നെ വരുത്തിയിരിക്കുന്നു എന്ന് പറയാം .ആദ്യമായാണ് ഒരു സ്മാർട്ട് ഫോൺ പോപ്പ് അപ്പിന്റെ ഡ്യൂവൽ സെൽഫി ക്യാമറയിൽ എത്തുന്നത് .32 മെഗാപിക്സലിന്റെ വൈഡ് ആംഗിൾ ക്യാമറ കൂടാതെ 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസർ ക്യാമറകൾ ഇതിനു പ്രതീക്ഷിക്കാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :