32 എംപി സെൽഫിയിൽ വിവോയുടെ V17 ഇന്ന് പുറത്തിറങ്ങുന്നു

Updated on 09-Dec-2019
HIGHLIGHTS

വിവോയുടെ V17 പ്രൊ ഫോണുകൾക്ക് ശേഷം പുതിയ V17 ഫോണുകൾ

വിവോയുടെ V17 പ്രൊ എന്ന ഫോണുകൾക്ക് ശേഷം പുതിയ V17 സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നു .ഇന്ന് [ഡിസംബർ 9] ആണ് ഈ ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .വിവോയുടെ തന്നെ ഒഫീഷ്യൽ വെബ് സൈറ്റിൽ പറഞ്ഞിരിക്കുന്നു . ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.44- ഇഞ്ചിന്റെ OLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .

കൂടാതെ അണ്ടർ ഡിസ്‌പ്ലേ ഫിംഗർ പ്രിന്റ് സെന്സറുകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .21.9 ആസ്പെക്ടറ്റ് റെഷിയോയും വിവോയുടെ ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . 1080 x 2440 പിക്സൽ റെസലൂഷനും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

https://twitter.com/Vivo_India/status/1201542711838330880?ref_src=twsrc%5Etfw

എന്നാൽ ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം എന്നുതന്നെ പറയാം .48 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് എന്നാണ് റിപ്പോർട്ടുകൾ .കൂടാതെ റിപ്പോർട്ടുകൾ പ്രകാരം സ്നാപ്ഡ്രാഗന്റെ Snapdragon 675 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് .അതുപോലെ തന്നെ 18W ഫാസ്റ്റ് ചാർജിങ് സംവിധാനവും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .

എന്നാൽ ഇപ്പോൾ വിവോയുടെ തന്നെ ഒഫീഷ്യൽ ട്വിറ്ററിൽ പുറത്തുവിട്ട പിക്ച്ചറുകളിൽ പറഞ്ഞിരിക്കുന്നത് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിൽ ആണ് എന്നാണ് .വിവോയുടെ V17 പ്രൊ സ്മാർട്ട് ഫോണുകളും ഈ വർഷം പുറത്തിറങ്ങിയ മറ്റൊരു വിവോയുടെ സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു .ഡിസംബർ 9നു വിവോയുടെ V17 ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :