ഒപ്പോ F11 പ്രൊ vs വിവോയുടെ V15 ;താരതമ്മ്യം നോക്കാം

Updated on 28-Mar-2019
HIGHLIGHTS

പോപ്പ് അപ്പ് സെൽഫി ക്യാമറകളിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകൾ

 

വിവിയുടെ V15 ; 6.53 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .അൾട്രാ ഫുൾ വ്യൂ സൂപ്പർ അമലോഡ് പാനൽ ആണുള്ളത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകളുടെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ മീഡിയടെക്ക് ഹെലിയോ പി 70  പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ Android 9.0 Pie ലാണ് ഈ മോഡലുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .വിവോയുടെ വി 15 പ്രൊ മോഡലുകളെ താരതമ്മ്യം ചെയ്യുമ്പോൾ ക്യാമറയിൽ കൂടാതെ പ്രോസസറുകളിലുമുള്ള വെത്യാസമാണ് എടുത്തുപറയേണ്ടത് .

ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഈ മോഡലുകളുടെ പെർഫോമൻസ് കരുത്തു .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .12 -megapixel + 8-megapixel + 5-megapixel പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ പോപ്പ് അപ്പ് ക്യാമറകളും ആണ് ഇതിനുള്ളത് .വിവോയുടെ വി 15 പ്രൊ മോഡലുകൾക്ക് 48 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറകളായിരുന്നു നൽകിയിരുന്നത് .

എന്നാൽ സെൽഫി ക്യാമറകൾ രണ്ടു മോഡലുകൾക്കും ഒരേപോലെയാണ് നൽകിയിരിക്കുന്നത് .4000 mAhന്റെ ബാറ്ററി ലൈഫും വിവോയുടെ വി 15  സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ വിയോ വി 15 പ്രൊ മോഡലുകൾക്ക് 3700mahന്റെ ബാറ്ററി ലൈഫ് ആയിരുന്നു നൽകിയിരുന്നത് .  ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 23990 രൂപയാണ് വിപണിയിലെ വിലവരുന്നത് .

ഒപ്പോ F11 പ്രൊ ;6.5 ഇഞ്ചിന്റെ  HD+ ഡിസ്‌പ്ലേകളാണ് ഈ മോഡലുകൾക്കുള്ളത് .കൂടാതെ 90.9 സ്ക്രീൻ ബോഡി റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട് . 3D എഫക്ടോടെയുള്ള ഡിസൈനിൽ ആണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .തണ്ടർ ബ്ലാക്ക് , Aurora ഗ്രീൻ കൂടാതെ വാട്ടർ ഫാൾ ഗ്രേ എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഗെയിമെഴ്സിന് അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണ് ഇത് .VOOC 3.0 ഫാസ്റ്റ് ചാർജിങ് ടെക്നോളോജിയാണ് ഈ സ്മാർട്ട് ഫോണുകളുടെ ബാറ്ററി കാഴ്ചവെക്കുന്നത് .കൂടാതെ Helio P70 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം .

അതുപോലെ തന്നെ കമ്പനിയുടെ തന്നെ ColorOS 6.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണുള്ളത് .ColorOS 6.0 എന്നത് ആൻഡ്രോയിഡിന്റെ തന്നെ  Android 9.0 Pie ബേസ് തന്നെയാണ് .പോപ്പ് അപ്പ് ക്യാമറകളിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .16 മെഗാപിക്സലിന്റെ AI സെൽഫി പോപ്പ് അപ്പ് ക്യാമറകളും കൂടാതെ 48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളുമാണ് ഈ മോഡലുകൾക്കുള്ളത് .കൂടാതെ ഫാസ്റ്റ് ചാർജിങ് ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .4,000mAhന്റെ VOOC 3.0 ഫാസ്റ്റ് ചാർജിങ്  ബാറ്ററി ലൈഫും ഒപ്പോയുടെ ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :