വിവോയുടെ 48 മെഗാപിക്സലിന്റെ ക്യാമറയിൽ പുറത്തിറങ്ങിയ വിവോയുടെ വി 15 പ്രൊ മോഡലുകളുടെ മറ്റൊരു വേരിയന്റ് കൂടി ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു .8 ജിബിയുടെ റാം വേരിയന്റുകളാണ് ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .6.39 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .അൾട്രാ ഫുൾ വ്യൂ സൂപ്പർ അമലോഡ് പാനൽ ആണുള്ളത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകളുടെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qualcomm Snapdragon 675 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
അതുപോലെ തന്നെ Android 9.0 Pie ലാണ് ഈ മോഡലുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .വിവോയുടെ തന്നെ Nex എന്ന മോഡലുകൾക്ക് സമാനമായ ഡിസൈൻ ആണ് ഇതിനുള്ളത് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഈ മോഡലുകളുടെ പെർഫോമൻസ് കരുത്തു .ഇപ്പോൾ 8 ജിബിയുടെ റാംവേരിയന്റുകളും ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്നതാണു് .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ തന്നെയാണ് ഇത് എത്തിയിരിക്കുന്നത് .
256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .48-megapixel + 8-megapixel + 5-megapixel പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ പോപ്പ് അപ്പ് ക്യാമറകളും ആണ് ഇതിനുള്ളത് .3700mAhന്റെ ബാറ്ററി ലൈഫും വിവോയുടെ വി 15 പ്രൊ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 28990 മുതൽ Rs 29,990 രൂപയാണ് വിപണിയിലെ വിലവരുന്നത് .ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .