32എംപി പോപ്പ് അപ്പ് ക്യാമറയിൽ വിവോ V15 പ്രീ ഓർഡറുകൾ ആരംഭിച്ചു
ട്രിപ്പിൾ പിൻ ക്യാമറകളിൽ വിവോയുടെ വി 15 സ്മാർട്ട് ഫോണുകൾ
വിവോയുടെ വി 15 പ്രൊ എന്ന മോഡലുകൾക്ക് ശേഷം പോപ്പ് അപ്പ് സെൽഫി ക്യാമറയിൽ ഇപ്പോൾ വിവോ V15 എന്ന മോഡലുകൾ കൂടി പുറത്തിറക്കി .ഏപ്രിൽ 1 മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റുകളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .23990 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് .ഇപ്പോൾ വിവോയുടെ ഒഫിഷ്യൽ വെബ് സൈറ്റ് വഴി പ്രീ ഓർഡറുകൾ നടത്താം .കൂടാതെ മറ്റു ഓഫറുകളും ഇതിൽ പ്രീ ഓർഡർ സമയത് ലഭിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും ഇപ്പോൾ മനസ്സിലാക്കാം .
6.53 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .അൾട്രാ ഫുൾ വ്യൂ സൂപ്പർ അമലോഡ് പാനൽ ആണുള്ളത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകളുടെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ മീഡിയടെക്ക് ഹെലിയോ പി 70 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ Android 9.0 Pie ലാണ് ഈ മോഡലുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .വിവോയുടെ വി 15 പ്രൊ മോഡലുകളെ താരതമ്മ്യം ചെയ്യുമ്പോൾ ക്യാമറയിൽ കൂടാതെ പ്രോസസറുകളിലുമുള്ള വെത്യാസമാണ് എടുത്തുപറയേണ്ടത് .
ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഈ മോഡലുകളുടെ പെർഫോമൻസ് കരുത്തു .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .12 -megapixel + 8-megapixel + 5-megapixel പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ പോപ്പ് അപ്പ് ക്യാമറകളും ആണ് ഇതിനുള്ളത് .വിവോയുടെ വി 15 പ്രൊ മോഡലുകൾക്ക് 48 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറകളായിരുന്നു നൽകിയിരുന്നത് .
എന്നാൽ സെൽഫി ക്യാമറകൾ രണ്ടു മോഡലുകൾക്കും ഒരേപോലെയാണ് നൽകിയിരിക്കുന്നത് .4000 mAhന്റെ ബാറ്ററി ലൈഫും വിവോയുടെ വി 15 സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ വിയോ വി 15 പ്രൊ മോഡലുകൾക്ക് 3700mahന്റെ ബാറ്ററി ലൈഫ് ആയിരുന്നു നൽകിയിരുന്നത് . ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 23990 രൂപയാണ് വിപണിയിലെ വിലവരുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ബുക്കിങ് സാധിക്കുന്നതാണ് .കൂടാതെ ഏപ്രിൽ 1 മുതൽ ഈ സ്മാർട്ട് ഫോണുകൾ പ്രമുഖ ഓൺലൈൻ ഷോപ്പുകളിൽ നിന്നും വാങ്ങിക്കുവാനും സാധിക്കുന്നതാണ് .