32എംപി പോപ്പ് അപ്പ് സെൽഫി ക്യാമറയിൽ വിവോ V15 ,വില 23990

Updated on 25-Mar-2019
HIGHLIGHTS

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ

 

വിവോയുടെ വി 15 പ്രൊ എന്ന മോഡലുകൾക്ക് ശേഷം പോപ്പ് അപ്പ് സെൽഫി ക്യാമറയിൽ ഇപ്പോൾ വിവോ V15 എന്ന മോഡലുകൾ കൂടി പുറത്തിറക്കി .ഏപ്രിൽ 1 മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റുകളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .23990 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും ഇപ്പോൾ മനസ്സിലാക്കാം .

6.53 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .അൾട്രാ ഫുൾ വ്യൂ സൂപ്പർ അമലോഡ് പാനൽ ആണുള്ളത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകളുടെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ മീഡിയടെക്ക് ഹെലിയോ പി 70  പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ Android 9.0 Pie ലാണ് ഈ മോഡലുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .വിവോയുടെ വി 15 പ്രൊ മോഡലുകളെ താരതമ്മ്യം ചെയ്യുമ്പോൾ ക്യാമറയിൽ കൂടാതെ പ്രോസസറുകളിലുമുള്ള വെത്യാസമാണ് എടുത്തുപറയേണ്ടത് .

ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഈ മോഡലുകളുടെ പെർഫോമൻസ് കരുത്തു .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .12 -megapixel + 8-megapixel + 5-megapixel പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ പോപ്പ് അപ്പ് ക്യാമറകളും ആണ് ഇതിനുള്ളത് .വിവോയുടെ വി 15 പ്രൊ മോഡലുകൾക്ക് 48 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറകളായിരുന്നു നൽകിയിരുന്നത് .

എന്നാൽ സെൽഫി ക്യാമറകൾ രണ്ടു മോഡലുകൾക്കും ഒരേപോലെയാണ് നൽകിയിരിക്കുന്നത് .4000 mAhന്റെ ബാറ്ററി ലൈഫും വിവോയുടെ വി 15  സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ വിയോ വി 15 പ്രൊ മോഡലുകൾക്ക് 3700mahന്റെ ബാറ്ററി ലൈഫ് ആയിരുന്നു നൽകിയിരുന്നത് .  ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 23990 രൂപയാണ് വിപണിയിലെ വിലവരുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ബുക്കിങ്  സാധിക്കുന്നതാണ് .കൂടാതെ ഏപ്രിൽ 1 മുതൽ ഈ സ്മാർട്ട് ഫോണുകൾ പ്രമുഖ ഓൺലൈൻ ഷോപ്പുകളിൽ നിന്നും വാങ്ങിക്കുവാനും സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :