വിവോയുടെ U10 ഇപ്പോൾ 10 ശതമാനം ക്യാഷ് ബാക്കിൽ ആമസോണിൽ നിന്നും

Updated on 07-Oct-2019
HIGHLIGHTS

 

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ വിലകുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആമസോണിൽ കഴിഞ്ഞയാഴ്ചയിൽ നടന്നിരുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന് തൊട്ടു പിന്നാലെയാണ് ഇപ്പോൾ ഫാബ് ഫെസ്റ്റ് ഓഫറുകൾ ഒക്ടോബർ 9 വരെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതുപോലെ തന്നെ yes ബാങ്കിന്റെ ഉപഭോതാക്കൾക്ക് ക്യാഷ് ബാക്ക് ഓഫറുകളും ഇതിൽ ലഭിക്കുന്നതാണ് .ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ വിവോയുടെ U10 ഇതേ 10 ശതമാനം ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

വിവോയുടെ U10 -സവിശേഷതകൾ

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.35 – ഇഞ്ചിന്റെ IPS LCDഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് . കൂടാതെ 720 x 1544 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .വാട്ടർ ഡ്രോപ്പ് Notch ഡിസ്‌പ്ലേ തന്നെയാണ് വിവോയുടെ ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .10000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന വിവോയുടെ ഒരു പുതിയ സ്മാർട്ട് ഫോൺ കൂടിയാണ് വിവോയുടെ U10 .

ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഈ സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ +8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്കുള്ളത് .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു പ്രധാന ആകർഷണം ഇതിന്റെ പ്രൊസസ്സറുകൾ തന്നെയാണ് .Qualcomm Snapdragon 665 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 9 പൈയിൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .190.5 ഗ്രാം ഭാരമാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 3,4 ജിബിയുടെ റാം കൂടാതെ 32,64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ വിവോയുടെ ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .5000 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .കൂടാതെ ക്വിക്ക് ചാർജ്ജ് സപ്പോർട്ടും ഈ ഫോണുകൾക്ക് ഉണ്ട് .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :