ട്രിപ്പിൾ പിൻ ക്യാമറയിൽ വിവോയുടെ U10 ഫോണുകൾ ഇന്ന് പുറത്തിറങ്ങുന്നു

ട്രിപ്പിൾ പിൻ ക്യാമറയിൽ വിവോയുടെ U10 ഫോണുകൾ ഇന്ന് പുറത്തിറങ്ങുന്നു
HIGHLIGHTS

 

വിവോയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് വിവോയുടെ U10 എന്ന സ്മാർട്ട് ഫോണുകൾ .ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക്  ഇന്ത്യൻ വിപണിയിൽ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .5000 mah ന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തുന്നത് .10000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഈ സ്മാർട്ട് ഫോണുകൾ Red, Electric Blue, Thunder Blue എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.35 – ഇഞ്ചിന്റെ IPS LCDഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് . കൂടാതെ 720 x 1544 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .വാട്ടർ ഡ്രോപ്പ് Notch ഡിസ്‌പ്ലേ തന്നെയാണ് വിവോയുടെ ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .10000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന വിവോയുടെ ഒരു പുതിയ സ്മാർട്ട് ഫോൺ കൂടിയാണ് വിവോയുടെ U10 .

ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഈ സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ +8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്കുള്ളത് .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു പ്രധാന ആകർഷണം ഇതിന്റെ പ്രൊസസ്സറുകൾ തന്നെയാണ് .Qualcomm Snapdragon 665 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 9 പൈയിൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .190.5 ഗ്രാം ഭാരമാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ വിവോയുടെ ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .5000 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .കൂടാതെ ക്വിക്ക് ചാർജ്ജ് സപ്പോർട്ടും ഈ ഫോണുകൾക്ക് ഉണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo