വിവോയുടെ ഏറ്റവും പുതിയ വിവോ T2x ഫോണുകൾ വിപണിയിൽ എത്തി

Updated on 01-Jun-2022
HIGHLIGHTS

Vivo T2x സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറക്കി

Dimensity 1300 പ്രോസ്സസറുകളിലാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത്

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Vivo T2x എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .5ജി സപ്പോർട്ട് ലഭിക്കുന്ന പ്രോസ്സസറുകളിലാണ് ഈ Vivo T2x സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾ Dimensity 1300 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .വിവോയുടെ ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

VIVO T2X SPECS AND FEATURES

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.58 ഇഞ്ചിന്റെ FHD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ 144Hz ഹൈ റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Dimensity 1300 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഡ്യൂവൽ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .

50 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ  6000mAhന്റെ ബാറ്ററി ലൈഫും ഈ വിവോ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് CNY1,599 (~₹18609) രൂപയാണ് വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :