വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു
Vivo T2 എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തുന്നത്
വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു .Vivo T2 എന്ന സ്മാർട്ട് ഫോണുകളാണ് അടുത്ത മാസ്സം വിപണിയിൽ എത്തുന്നത് .ജൂൺ 6 നു ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങും എന്നാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന സൂചനകൾ .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 870 പ്രോസ്സസറുകളിൽ പുറത്തിറങ്ങും എന്നാണ് സൂചനകൾ
VIVO T2 SPECS AND FEATURES (EXPECTED)
പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.62-inch AMOLED ഡിസ്‌പ്ലേയിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ 120Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 870 പ്രോസ്സസറുകളിൽ തന്നെ പ്രതീക്ഷിക്കാം .
ആന്തരിക സവിശേഷതകളിൽ പ്രതീക്ഷിക്കുന്നത് നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ അതുപോലെ തന്നെ 12 ജിബിയുടെ റാം & 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 12 ൽ തന്നെ പ്രതീക്ഷിക്കാം .
ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളിൽ 4700mAhന്റെ(80W fast charging support ) ബാറ്ററി ലൈഫ് പ്രതീക്ഷിക്കാവുന്നതാണ് .ജൂൺ 6നു ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നതാണ് .