Vivo T1 Pro 5G സ്മാർട്ട് ഫോണുകൾ മെയ് 4നു ഇന്ത്യയിൽ എത്തും

Vivo T1 Pro 5G സ്മാർട്ട് ഫോണുകൾ മെയ് 4നു ഇന്ത്യയിൽ എത്തും
HIGHLIGHTS

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യയിൽ എത്തുന്നു

Vivo T1 Pro 5G കൂടാതെ Vivo T1 44W ഫോണുകളാണ് എത്തുന്നത്

ഇന്ത്യൻ വിപണിയിൽ വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നു .Vivo T1 Pro 5G കൂടാതെ  Vivo T1 44W ഫോണുകളാണ് വിപണിയിൽ പുറത്തിറങ്ങുന്നത് .ഈ വർഷം ആദ്യം വിപണിയിൽ എത്തിയ Vivo T1 5G എന്ന സ്മാർട്ട് ഫോണുകളുടെ തുടർച്ചയായാണ്  Vivo T1 Pro 5G കൂടാതെ  Vivo T1 44W ഫോണുകൾ വിപണിയിൽ എത്തുക .Vivo T1 Pro 5G ഫോണുകൾ Snapdragon 778G പ്രോസ്സസറുകളിൽ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .മെയ് 4 നു ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നതാണ് .

Vivo T1 5G സവിശേഷതകൾ

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.58 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .കൂടാതെ 1,080×2,408 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  Snapdragon 695 5G പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ആൻഡ്രോയിഡിന്റെ 12 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകൾ കൂടാതെ 8 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ ഈ വിവോ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വാരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് എത്തിയിരിക്കുന്നത് .50 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി പിൻ ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .5000mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ 15990 രൂപ മുതലാണ് ഈ സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo