അപ്രതീഷ വിലയിൽ 44+8 എംപി ഡ്യൂവൽ സെൽഫിയിൽ വിവോ S7 പുറത്തിറക്കി

അപ്രതീഷ വിലയിൽ 44+8 എംപി ഡ്യൂവൽ സെൽഫിയിൽ വിവോ S7 പുറത്തിറക്കി
HIGHLIGHTS

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ പുറത്തിറക്കി

44 മെഗാപിക്സൽ ഡ്യൂവൽ സെൽഫി ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത്

കൂടാതെ 64 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ്

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .വിവോയുടെ S7 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .മികച്ച ഒരുപാടു സവിശേഷതകൾ ഈ സ്മാർട്ട് ഫോണുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .ഡ്യൂവൽ സെൽഫി ക്യാമറകളും കൂടാതെ 64 മെഗാപിക്സൽ പിൻ ക്യാമറകളും വിവോയുടെ ഈ പുതിയ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .

സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.44 ഇഞ്ചിന്റെ അമലോഡ് ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ 1080×2400 പിക്സൽ  റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ  20:9 ആസ്പെക്റ്റ് റെഷിയോയും കാഴ്ചവെക്കുന്നുണ്ട് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് എത്തിയിരിക്കുന്നത് .

കൂടാതെ Snapdragon 765G octa-core പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ പുതിയ 10 ൽ തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകൾ തന്നെയാണ് ഈ ഫോണുകളുടെ പ്രധാന സവിശേഷതകൾ .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 44 മെഗാപിക്സൽ + 8 മെഗാപിക്സൽ ഡ്യൂവൽ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .

4000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക്  CNY 2,798 (ഏകദേശം  Rs. 30,100) രൂപയും കൂടാതെ 8 ജിബി റാം കൂടാതെ 256 ജിബി സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക്  CNY 3,098 (ഏകദേശം  Rs. 33,300) രൂപയും ആണ് വില വരുന്നത് . 

ImageSource

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo