കൊറോണയെ മറികടന്നു VIVO S6 5G സ്മാർട്ട് ഫോണുകൾ ചൈന വിപണിയിൽ എത്തി

Updated on 01-Apr-2020
HIGHLIGHTS

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി

വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ  ഇപ്പോൾ ചൈന വിപണിയിൽ പുറത്തിറക്കി .വിവോയുടെ VIVO S6 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ചൈന വിപണിയിൽ എത്തിയിരിക്കുന്നത് .5ജി ടെക്ക്നോളജി തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തു പറയേണ്ടത് .ഈ സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത്  CNY 2,698 (ഏകദേശ വില  Rs. 28,700) രൂപയാണ് .VIVO S6 5G സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .

VIVO S6 5G -സവിശേഷതകൾ 

6.44 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയിലാണ് ഇത് എത്തിയിരിക്കുന്നത് .കൂടാതെ 1,080×2,400 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ  20:9 ആസ്പെക്റ്റ് റെഷിയോയും ഇതിനുണ്ട് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ 2.26GHz Exynos 980  ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ  ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 10 with FunTouch OS 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

രണ്ടു വേരിയന്റുകളാണ് ഇപ്പോൾ ചൈന വിപണിയിൽ എത്തിയിരിക്കുന്നത് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .48 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളാണ് ഈ ഫോണുകൾക്കും നൽകിയിരിക്കുന്നത് .

48 മെഗാപിക്സൽ (മെയിൻ ക്യാമറ ) + 8 മെഗാപിക്സലിന്റെ (ultra-wide angle shooter with f/2.2 aperture) ക്യാമറകൾ + 2 മെഗാപിക്സൽ (macro camera with f/2.4 aperture) + 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ എന്നിവയാണ് ഇതിനുള്ളത് . കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് .

4,500mahന്റെ ബാറ്ററി ലൈഫിലാണ് ഈ ഫോണുകളുടെ ബാറ്ററി പ്രവർത്തിക്കുന്നത് .കൂടാതെ 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഫോണുകൾക്കുണ്ട് . 5G support, 3.5mm audio jack, USB Type-C port, Bluetooth v5.1 എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .8 ജിബിയുടെ + 128 ജിബിയുടെ വേരിയൻറുകൾക്ക് CNY 2,698 (ഏകദേശ വില  Rs. 28,700) രൂപയും കൂടാതെ 8ജിബി + 256 ജിബിയുടെ വേരിയന്റുകൾക്ക് CNY 2,998 (ഏകദേശ വില  Rs.31,900) രൂപയും ആണ് വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :