പഞ്ച് ഹോൾ ഡിസ്‌പ്ലേയിൽ VIVO S5 സ്മാർട്ട് ഫോണുകൾ പുറത്തിറക്കി,വില ?

പഞ്ച് ഹോൾ ഡിസ്‌പ്ലേയിൽ VIVO S5 സ്മാർട്ട് ഫോണുകൾ പുറത്തിറക്കി,വില ?
HIGHLIGHTS

 

വിവോയുടെ ഏറ്റവും പുതിയ വിവോ S5 സ്മാർട്ട് ഫോണുകൾ ഇപ്പോൾ ചൈന വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു . 6.44 ഇഞ്ചിന്റെ OLED  ഫുൾ HD പ്ലസ് ഡിസ്‌പ്ലേ കൂടാതെ 1080 x 2400 ഫുൾ HD പിക്സൽ റെസലൂഷൻ എന്നിവയിലാണ് ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ പഞ്ച് ഹോൾ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്കുള്ളത് .കൂടാതെ 20:9 ഡിസ്പ്ലേ റെഷിയോയും ഈ ഫോണുകൾക്കുണ്ട് .

അതുപോലെ തന്നെ Qualcomm Snapdragon 712 പ്രോസസറുകളും ഈ സ്മാർട്ട് ഫോണുകൾക്ക്നൽകിയിരിക്കുന്നു .രണ്ടു വേരിയന്റുകളിൽ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് & 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജ് എന്നിവയിലാണ് . .ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് ആൻഡ്രോയിഡിന്റെ  Android 9 Pie ൽ തന്നെയാണ് .4010mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

കൂടാതെ 22.5W ന്റെ റാപ്പിഡ് ചാർജിംഗ് ടെക്നൊളജിയും ഈ ഫോണുകളുടെ ബാറ്ററികൾക്കുണ്ട് .ക്വാഡ് ക്യാമറകളിലാണ് ഈ ഫോണുകൾ എത്തുന്നത്.48MP + 8MP + 5MP + മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് . VoLTE, WiFi, GLONASS, Bluetooth 5.0, GPS, കൂടാതെ  USB Type-C പോർട്ട് സപ്പോർട്ട് എന്നിവയാണ് ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ .

വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾക്ക് 2698 Yuan (ഏകദേശം  Rs 27,650) രൂപയും കൂടാതെ 8 ജിബിയുടെ റാം + 256 ജിബിയുടെ വേരിയന്റുകൾക്ക് 2998 Yuan (ഏകദേശം Rs 30,700) രൂപയും ആണ് വരുന്നത് .ഉടൻ തന്നെ ഇന്ത്യൻ വിപണിയിലും ഈ സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo