VIVO S5 സ്മാർട്ട് ഫോണുകൾ നവംബർ 14നു പുറത്തിറക്കുന്നു ?

VIVO S5 സ്മാർട്ട് ഫോണുകൾ നവംബർ 14നു പുറത്തിറക്കുന്നു ?
HIGHLIGHTS

 

വിവോയുടെ VIVO Y19 എന്ന സ്മാർട്ട് ഫോണുകൾക്ക് ശേഷം പുതിയ സ്മാർട്ട് ഫോണുകൾ ഈ മാസം തന്നെ ചൈന വിപണിയിൽ പുറത്തിറക്കുന്നു .
VIVO S5എന്ന സ്മാർട്ട് ഫോണുകളാണ് ഈ മാസം 14 തീയതി ചൈന വിപണിയിൽ പുറത്തിറക്കുന്നത് . VIVO Y19 എന്ന സ്മാർട്ട് ഫോണുകൾ കഴിഞ്ഞ ദിവസ്സമാണ്‌ ചൈനയിൽ പുറത്തിറക്കിയിരുന്നത് .

എന്നാൽ തൊട്ടുപിന്നാലേ 48 മെഗാപിക്സലിന്റെ S5 എന്ന സ്മാർട്ട് ഫോണുകളും പുറത്തിറക്കുന്നു .സ്റ്റൈലിഷ് ഡിസൈനിലാണ് ഇത് പുറത്തിറക്കുന്നത് .48 മെഗാപിക്സലിന്റെ പിൻ ക്യാമറയിലാണ് ഇത് പുറത്തുറങ്ങുന്നത് .20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണ് വിവോയുടെ ഈ സ്മാർട്ട് ഫോണുകൾ .എന്നാൽ വിവോയുടെ Y19 മോഡലുകൾ 15000 രൂപ റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളാണ് .

VIVO Y19-സവിശേഷതകൾ 

6.53 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .1080 x 2340 പിക്സൽ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .കൂടാതെ 19.5:9 ആസ്പെക്റ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രൊസസ്സറുകളുടെ പ്രവർത്തനം നടക്കുന്നത്  MediaTek Helio P65 പ്രോസസറുകളിലാണ് .അതായത് Qualcomm Snapdragon 675 പ്രോസസ്സറുകൾക്ക് സമാനമായ പ്രോസസറുകളാണിത് .4 ജിബിയുടെ റാം വേരിയന്റുകൾ മുതൽ 6 ജിബിയുടെ വേരിയന്റുകൾ വരെ പുറത്തിറങ്ങിയിരുന്നു .

64 ജിബിയുടെ സ്റ്റോറേജ് കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ ഇത് വിപണിയിൽ ലഭ്യമാകുന്നതാണു് .ക്യാമറകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .16 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്ക് ഉള്ളത് .Android 9 Pie ൽ തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് . 5,000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .അതുപോലെ തന്നെ 18W ഡ്യൂവൽ എൻജിൻ ഫ്ലാഷ് ചാർജിങ് ഫീച്ചറുകളും ഇതിനുണ്ട്.Bluetooth 5.0, 2.4GHz& 5GHz dual-band Wi-Fi, GPS, USB OTG, FM റേഡിയോ എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത് THB 6,999 (ഏകദേശം  Rs. 16,400) രൂപയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo