48എംപി ക്വാഡ് ക്യാമറയിൽ Vivo S1 Pro പുറത്തിറക്കി ;വില ?

48എംപി ക്വാഡ് ക്യാമറയിൽ Vivo S1 Pro പുറത്തിറക്കി ;വില ?
HIGHLIGHTS

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി

 

വിവോയുടെ ഏറ്റവും പുതിയ Vivo S1 Pro സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .വിവോയുടെ തന്നെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വിവോ S1 എന്ന സ്മാർട്ട് ഫോണുകളുടെ തുടർച്ചയായാണ് ഇപ്പോൾ Vivo S1 Pro സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 48 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകൾ തന്നെയാണ് .

19,990 രൂപയാണ് ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് .ഇപ്പോൾ ആമസോൺ ,ഫ്ലിപ്പ്കാർട്ട് കൂടാതെ വിവോയുടെ ഒഫീഷ്യൽ വെബ് സൈറ്റുകളിൽ നിന്നും  ഈ സ്മാർട്ട് ഫോണുകൾ 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

 Vivo S1 Pro -സവിശേഷതകൾ 

 6.38 ഇഞ്ചിന്റെ ഫുൾ HD പ്ലസിന്റെ  Super AMOLED ഡിസ്‌പ്ലേയിൽ ആണ് എത്തിയിരിക്കുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .കൂടാതെ  19.5:9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് . Qualcomm Snapdragon 665 പ്രോസസറുകളിൽ ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇപ്പോൾ ഒരു വേരിയന്റ് മാത്രമാണ് വിപണിയിൽ എത്തിയിരിക്കുന്നത് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

 Android 9 Pie ൽ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്വാഡ് ക്യാമറ സെറ്റപ്പിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ +2 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .4500mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .8 ജിബിയുടെ റാം വേരിയന്റുകൾക്കാണ് 19,990 രൂപ വിലവരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo