SAMSUNG GALAXY A71-സവിശേഷതകൾ
6.7 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1080×2400പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സൂപ്പർ അമലോഡ് Infinity-O ഡിസ്‌പ്ലേയാണ് ഈ ഫോണുകൾക്കുള്ളത് .അതുപോലെ തന്നെ പ്രോസസറുകൾ പ്രവർത്തിക്കുന്നത് Qualcomm Snapdragon 730 ലാണ് .കൂടാതെ One UI 2.0 ബേസ്ഡ് Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .മൂന്ന് വേരിയന്റുകൾ ഇപ്പോൾ ഇപ്പോൾ പുറത്തിറങ്ങിയിരുന്നു .6GB കൂടാതെ 8GB കൂടാതെ 128GB സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .
വിവോയുടെ S1 പ്രൊ
6.38 ഇഞ്ചിന്റെ ഫുൾ HD പ്ലസിന്റെ Super AMOLED ഡിസ്‌പ്ലേയിൽ ആണ് എത്തിയിരിക്കുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .കൂടാതെ 19.5:9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് . Qualcomm Snapdragon 665 പ്രോസസറുകളിൽ ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇപ്പോൾ ഒരു വേരിയന്റ് മാത്രമാണ് വിപണിയിൽ എത്തിയിരിക്കുന്നത് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
Android 9 Pie ൽ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്വാഡ് ക്യാമറ സെറ്റപ്പിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ +2 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .4500mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .8 ജിബിയുടെ റാം വേരിയന്റുകൾക്കാണ് 19,990 രൂപ വിലവരുന്നത് .