വിവോയുടെ മറ്റൊരു ക്യാമറ സ്മാർട്ട് ഫോൺ കൂടി ഇപ്പോൾ ലോകവിപണിയിൽ എത്തിയിരിക്കുകയാണ് .വിവോ S1 പ്രൊ എന്ന മോഡലുകളാണ് ഇപ്പോൾ ചൈന വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ക്യാമറകൾക്ക് മുൻഗണന നല്കികൊണ്ടുതന്നെയാണ് വിവോയുടെ S1 പ്രൊ സ്മാർട്ട് ഫോണുകളും എത്തിയിരിക്കുന്നത് .മുന്നിൽ 32 മെഗാപിക്സലിന്റെ സെൽഫി കൂടാതെ പിന്നിൽ 48 മെഗാപിക്സലിന്റെ പിൻ ക്യാമറകളും ഉണ്ട് .ഇതിന്റെ മറ്റു സവിശേഷതകൾ നോക്കാം .
ഡിസ്‌പ്ലേയുടെ സവിശേഷതകളും മികച്ചുതന്നെ ഇത് നിൽക്കുന്നു .6.39 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേ കൂടാതെ 19.9 ഡിസ്‌പ്ലേ റെഷിയോ എന്നിവയാണ് ഇതിനുള്ളത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷനും ഈ മോഡലുകൾക്കുണ്ട് .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നതിനായി 6ജിബിയുടെ റാം ഇതിനു നൽകിയിരിക്കുന്നു .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .സ്നാപ്ഡ്രാഗന്റെ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈയിൽ ( Funtouch OS)തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
സ്നാപ്ഡ്രാഗൺ 675 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം . 32 മെഗാപിക്സലിന്റെ പോപ്പ് അപ്പ് സെൽഫി ക്യാമറകളാണ് ഈ മോഡലുകൾക്കുള്ളത് .കൂടാതെ ട്രിപ്പിൾ പിൻ ക്യാമറകളും ഇതിനുണ്ട് .കൂടാതെ 48+8 +5 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും വിവോയുടെ ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .അതുപോലെ തന്നെ .AI വോയിസ് അസിസ്റ്റന്റ്സ് അടക്കമുള്ള പുതിയ ടെക്നോളോജികളും ഈ സ്മാർട്ട് ഫോണുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .ക്യാമറകൾക്ക് മുൻഗണന നൽകികൊണ്ട് തന്നെയാണ് വിവോയുടെ ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങിയിരിക്കുന്നത് .
3,700 mAhന്റെ ബാറ്ററി ലൈഫ് ആണ് വിവോയുടെ ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .22.5വാട്ടിന്റെ ഫാസ്റ്റ് ചാർജിങും വിവോ S1 പ്രൊ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 8 ജിബിയുടെ റാം മ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ മറ്റൊരു വേരിയന്റുകൾ കൂടി പുറത്തിറങ്ങുന്നുണ്ട് .റെഡ് കൂടാതെ ബ്ലൂ എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഇതിന്റെ വില ഏകദേശം 30000 രൂപയ്ക്ക് അടുത്തുവരും എന്നാണ് സൂചനകൾ .ചൈന വിപണിയിൽ ഇതിന്റെ വില Yuan 2,698 ആയിരുന്നു .