24.8MP പോപ്പ് അപ്പ് ക്യാമറയിൽ വിവോയുടെ S1 മിഡ് റേഞ്ച് സ്മാർട്ട് ഫോണുകൾ, വില?
ട്രിപ്പിൾ പിൻ ക്യാമറയിൽ വിവോയുടെ S1 എത്തുന്നു
പോപ്പ് അപ്പ് സെൽഫി ക്യാമറകളിൽ വിവോയുടെ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുന്നു .വിവോയുടെ S1 എന്ന മോഡലുകളാണ് ഇപ്പോൾ ലോകവിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .വിവോയുടെ തന്നെ വി 15 പ്രൊ എന്ന മോഡലുകൾക്ക് സമാനമായ രീതിയിൽ തന്നെയാണ് ഇതിന്റെയും രൂപകൽപന .വിവോയുടെ Vivo S1 മോഡലുകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .24.8 മെഗാപിക്സലിന്റെ പോപ്പ് അപ്പ് സെൽഫി ക്യാമറകളാണ് ഉള്ളത് .ഒരു മിഡ് റേഞ്ച് ഫോണുകളിൽ പോപ്പ് അപ്പ് സംവിധാനത്തോടെയാണ് വിവോയുടെ S1 എത്തിയിരിക്കുന്നത് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ മനസിലാക്കാം .
ഡിസ്‌പ്ലേയുടെ സവിശേഷതകളും മികച്ചുതന്നെ ഇത് നിൽക്കുന്നു .6.53 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേ കൂടാതെ 19.9 ഡിസ്‌പ്ലേ റെഷിയോ എന്നിവയാണ് ഇതിനുള്ളത് .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നതിനായി 6ജിബിയുടെ റാം ഇതിനു നൽകിയിരിക്കുന്നു .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .മീഡിയടെക്കിന്റെ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈയിൽ തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
MediaTek Helio P70 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം . 24.8 മെഗാപിക്സലിന്റെ പോപ്പ് അപ്പ് സെൽഫി ക്യാമറകളാണ് ഈ മോഡലുകൾക്കുള്ളത് .കൂടാതെ ട്രിപ്പിൾ പിൻ ക്യാമറകളും ഇതിനുണ്ട് .12 മെഗാപിക്സലിന്റെ വൈഡ് ക്യാമറ + 8 മെഗാപിക്സലിന്റെ വൈഡ് ക്യാമറ +5 മെഗാപിക്സലിന്റെ ഡെപ്ത് ക്യാമറ എന്നിവയാണുള്ളത് .അതുപോലെ തന്നെ ഫിംഗർ പ്രിന്റ് സെൻസറുകളും ഇതിന്റെ പിൻ വശത്തായാണ് നൽകിയിരിക്കുന്നത് .AI വോയിസ് അസിസ്റ്റന്റ്സ് അടക്കമുള്ള പുതിയ ടെക്നോളോജികളും ഈ സ്മാർട്ട് ഫോണുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .
3940 mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .18W ഫാസ്റ്റ് ചാർജിങ് സംവിധാനവും ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .ഇതിന്റെ വിപണിയിലെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം 23,525 രൂപയ്ക്ക് അടുത്തുവരും .ചൈന വിപണിയിൽ ഇതിന്റെ വിലവരുന്നത് CNY 2,298 രൂപയാണ് .ഏപ്രിൽ 1 മുതലാണ് ചൈനയിൽ ഇതിന്റെ ആദ്യത്തെ സെയിൽ ആരംഭിക്കുന്നത് .അതിനു ശേഷം ഇന്ത്യൻ വിപണിയിൽ ഈ സ്മാർട്ട് ഫോണുകൾ പ്രതീഷിക്കാവുന്നതാണ് .