ട്രിപ്പിൾ ക്യാമറയിൽ വിവോയുടെ S1 പുറത്തിറക്കി ,വില 17990 രൂപ മുതൽ

ട്രിപ്പിൾ ക്യാമറയിൽ വിവോയുടെ S1 പുറത്തിറക്കി ,വില 17990 രൂപ മുതൽ

 

വിവോയുടെ ഏറ്റവും പുതിയ S1 മോഡലുകൾ ഇന്ത്യൻ വിപണിയിൽ എത്തി കഴിഞ്ഞു .മൂന്നു വേരിയന്റുകൾ ആണ് നിലവിൽ പുറത്തിറക്കിയിരിക്കുന്നത് .അതിൽ 4 ജിബിയുടെ റാം വേരിയന്റിൽ പുറത്തിറങ്ങിയ മോഡലുകൾ ഇന്ന് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .17990 രൂപയാണ് ഇതിന്റെ വിപണിയിലെ വിലവരുന്നത് .വിവോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി ഇത് നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഡിസ്‌പ്ലേയുടെ സവിശേഷതകളും മികച്ചുതന്നെ ഇത് നിൽക്കുന്നു .6.38  ഇഞ്ചിന്റെ ഫുൾ  HD+സൂപ്പർ  AMOLEDഡിസ്‌പ്ലേ കൂടാതെ 19.9 ഡിസ്‌പ്ലേ റെഷിയോ എന്നിവയാണ് ഇതിനുള്ളത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷനും ഈ മോഡലുകൾക്കുണ്ട് .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നതിനായി 4 ജിബിയുടെ റാം ഇതിനു നൽകിയിരിക്കുന്നു .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .അതുപോലെ തന്നെ 6 ജിബിയുടെ റാം ,64 ജിബി ,128 ജിബി സ്റ്റോറേജ് വേരിയന്റുകളും ഇതിനുണ്ട് .

മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .മീഡിയടെക്കിന്റെ  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈയിൽ ( Funtouch OS)തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .Octa-core MediaTek Helio P65 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം . 32  മെഗാപിക്സലിന്റെ പോപ്പ് അപ്പ് സെൽഫി ക്യാമറകളാണ് ഈ മോഡലുകൾക്കുള്ളത് .കൂടാതെ ട്രിപ്പിൾ പിൻ ക്യാമറകളും ഇതിനുണ്ട് .

കൂടാതെ 16 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും വിവോയുടെ ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .അതുപോലെ തന്നെ .AI വോയിസ് അസിസ്റ്റന്റ്സ് അടക്കമുള്ള പുതിയ ടെക്നോളോജികളും ഈ സ്മാർട്ട് ഫോണുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .ക്യാമറകൾക്ക് മുൻഗണന നൽകികൊണ്ട് തന്നെയാണ് വിവോയുടെ ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങിയിരിക്കുന്നത് .  4500mAhന്റെ ബാറ്ററി ലൈഫ് ആണ് വിവോയുടെ ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .

Vivo S1 4 GB റാം  + 128 GB സ്റ്റോറേജ് ,വില  Rs 17,990
Vivo S1 6 GB റാം  + 64 GB സ്റ്റോറേജ്  വില  Rs 18,990
Vivo S1 6 GB റാം  + 128 GB സ്റ്റോറേജ്  വില Rs 19,990

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo