അങ്ങനെ വിവോയുടെ 5ജി സ്മാർട്ട് ഫോണുകളും പുറത്തിറക്കിയിരിക്കുന്നു

Updated on 02-Mar-2020
HIGHLIGHTS

Snapdragon 765G പ്രൊസസ്സറുകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത്

വിവോയുടെ ഏറ്റവും പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇപ്പോൾ ചൈന വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ 5ജി നെറ്റ് വർക്ക് സപ്പോർട്ട് തന്നെയാണ് .റിയൽമിയുടെ X50 5ജി ഫോണുകളും കൂടാതെ iQoo 3 5ജി സ്മാർട്ട് ഫോണുകളും കഴിഞ്ഞ ദിവസ്സങ്ങളിൽ ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നു .ഇപ്പോൾ വിവോയുടെ 5ജി സ്മാർട്ട് ഫോണുകളും പുറത്തിറക്കിയിരിക്കുന്നു .ഇതിന്റെ വില വരുന്നത് CNY 2,198 (ഏകദേശം Rs. 22,000) രൂപയാണ് .

 Vivo Z6 5G -സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.57 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .കൂടാതെ 1,080×2,400 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ  20:9 ആസ്പെക്റ്റ് റെഷിയോയും ഇതിനുണ്ട് .ഗെയിം കളിക്കുന്നവർക്കും അനിയോജ്യമായ തരത്തിലുള്ള ഒരു സ്മാർട്ട് ഫോൺ ആണിത് .മൾട്ടി ടർബോ 3.0 കൂടാതെ ഗെയിം സ്പേസ് 3.0 എന്നിവ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .പ്രോസസറുകളിലേക്കു വരികയാണെങ്കിൽ Snapdragon 765G ലാണ് പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .രണ്ടു വേരിയന്റുകൾ ആണ് ഇപ്പോൾ ചൈന വിപണിയിൽ എത്തിയിരിക്കുന്നത് .6 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ & 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ ഈ ഫോണുകൾ പുറത്തിറങ്ങിയിരുന്നു .സിൽവർ കൂടാതെ ഐസ് എജ് എന്നി നിറങ്ങളിൽ വിവോയുടെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാവുന്നതാണ് .

ക്വാഡ് ക്യാമറകളാണ് ഈ ഫോണുകൾക്കും നൽകിയിരിക്കുന്നത് .48-മെഗാപിക്സൽ  + 8-മെഗാപിക്സൽ  + 2-മെഗാപിക്സൽ  + 2-മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് .അതുപോലെ തന്നെ 5000mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .6 ജിബിയുടെ വേരിയന്റുകൾക്ക്  CNY 2,198 (ഏകദേശം Rs. 22,000) രൂപയും കൂടാതെ 8 ജിബിയുടെ വേരിയന്റുകൾക്ക്  CNY 2598 (ഏകദേശം  Rs. 26,000) രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :