വിവോയുടെ 5ജി സ്മാർട്ട് ഫോണുകൾ പുറത്തിറക്കി

വിവോയുടെ 5ജി സ്മാർട്ട് ഫോണുകൾ പുറത്തിറക്കി

 

വിവോയുടെ ഏറ്റവും പുതിയ ഗെയിമിങ് സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ പുറത്തിറക്കി .വിവോയുടെ iQOO എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ചൈനയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ പുറത്തിറക്കിയത് . .ഒരുപാടു സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .അതിൽ എടുത്തുപറയേണ്ടത് 5 ജി ടെക്നോളജി , പ്രോസസറുകളും കൂടാതെ ഇതിന്റെ ആന്തരിക സവിശേഷതകളുമാണ്  ഗെയിമിനുംവേണ്ടി മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

വിവോയുടെ ഒരു ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽ ഉൾപ്പെടുത്താവുന്ന മോഡലുകളാണിത് .6.41 ഇഞ്ചിന്റെ  OLED വാട്ടർ ഡ്രോപ്പ് നോച് ഡിസ്‌പ്ലേകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഡിസ്‌പ്ലേയുടെ താഴെയായി തന്നെയാണ് ഈ മോഡലുകളുടെ ഫിംഗർ പ്രിന്റ് സെൻസറുകളും നൽകിയിരിക്കുന്നത് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുകൊണ്ടു തന്നെ വലിയ ഗെയിമുകൾ ഒക്കെത്തന്നെ ഈ സ്മാർട്ട് ഫോണുകളിൽ ലോഡ് ആകുന്നതിനും സഹായകമാകുന്നതാണ് .മൂന്നു വേരിയന്റുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

6 ജിബിയുടെ റാം കൂടാതെ 128ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് &8 ജിബിയുടെ റാം കൂടാതെ 256ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ്  എന്നിവയാണുള്ളത്  . .ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് വിവോയുടെ iQOO മോഡലുകൾക്കും നൽകിയിരിക്കുന്നത് .13 മെഗാപിക്സലിന്റെ വൈഡ് ആംഗിൾ ലെൻസ് കൂടാതെ Sony IMX263 സെൻസറുകളും & 12 മെഗാപിക്സലിന്റെ Sony IMX363 ക്യാമറകളും കൂടാതെ 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസർ ക്യാമറകളും ആണുള്ളത് .അതുപോലെ തന്നെ 12 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo