സ്നാപ്പ്ഡ്രാഗന്റെ 845 പ്രോസസറിൽ വിവോയുടെ IQOO NEO സ്മാർട്ട് ഫോണുകൾ പുറത്തിറക്കി

സ്നാപ്പ്ഡ്രാഗന്റെ 845 പ്രോസസറിൽ വിവോയുടെ IQOO NEO സ്മാർട്ട് ഫോണുകൾ പുറത്തിറക്കി

 

വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ചൈന വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ഗെയിമിങ്ങിനു മുൻഗണന നല്കികൊണ്ടുതന്നെയാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .അതിന്നായി സ്നാപ്ഡ്രാഗന്റെ  845 പ്രോസസറുകൾ ഉപയോഗിച്ചിരിക്കുന്നു .അതുപോലെ തന്നെ 4500mAh ന്റെ ബാറ്ററി ലൈഫും ഇതിനുണ്ട് .ഇതിന്റെ ചൈന വിപണിയിലെ വില CNY 1,798 (approx Rs 18,000) രൂപ മുതൽ CNY 2,298 (approx Rs 23,000) രൂപവരെയാണ് വരുന്നത് .

6.38-ഇഞ്ചിന്റെ OLED ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .Qualcomm Snapdragon 845 പ്രോസസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് വേരിയന്റുകളാണ് എത്തിയിരിക്കുന്നത് .Android Pieൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

12 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 12 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .  4500mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .22.5W ഫാസ്റ്റ് ചാർജിങ് ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .30 മിനിറ്റുകൊണ്ട് 50 ശതമാനംവരെ ബാറ്ററി ലൈഫ് ലഭിക്കുന്നു എന്നാണ് കമ്പനി പറയുന്നത് .

വിവോയുടെ iQOO -സ്മാർട്ട് ഫോണുകൾ 

വിവോയുടെ ഒരു ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽ ഉൾപ്പെടുത്താവുന്ന മോഡലുകളാണിത് .6.41 ഇഞ്ചിന്റെ  OLED വാട്ടർ ഡ്രോപ്പ് നോച് ഡിസ്‌പ്ലേകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഡിസ്‌പ്ലേയുടെ താഴെയായി തന്നെയാണ് ഈ മോഡലുകളുടെ ഫിംഗർ പ്രിന്റ് സെൻസറുകളും നൽകിയിരിക്കുന്നത് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുകൊണ്ടു തന്നെ വലിയ ഗെയിമുകൾ ഒക്കെത്തന്നെ ഈ സ്മാർട്ട് ഫോണുകളിൽ ലോഡ് ആകുന്നതിനും സഹായകമാകുന്നതാണ് .മൂന്നു വേരിയന്റുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

6 ജിബിയുടെ റാം കൂടാതെ 128ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് &8 ജിബിയുടെ റാം കൂടാതെ 256ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ്  എന്നിവയാണുള്ളത്  . .ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് വിവോയുടെ iQOO മോഡലുകൾക്കും നൽകിയിരിക്കുന്നത് .13 മെഗാപിക്സലിന്റെ വൈഡ് ആംഗിൾ ലെൻസ് കൂടാതെ Sony IMX263 സെൻസറുകളും & 12 മെഗാപിക്സലിന്റെ Sony IMX363 ക്യാമറകളും കൂടാതെ 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസർ ക്യാമറകളും ആണുള്ളത് .അതുപോലെ തന്നെ 12 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo