വിവോയുടെസബ് ബ്രാൻഡ് ആയ IQOO പുറത്തിറക്കുന്ന ആദ്യത്തെ ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുന്നു
ഗെയിമിങ്ങിനു അനിയോജ്യമായ സ്മാർട്ട് ഫോണുകളുമായി വിവോ എത്തുന്നു
വിവോയുടെ ഏറ്റവും പുതിയ ഗെയിമിങ് സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ പുറത്തിറക്കി .വിവോയുടെ സബ് ബ്രാൻഡ് iQOO എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഒരുപാടു സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .അതിൽ എടുത്തുപറയേണ്ടത് ഇതിന്റെ പ്രോസസറുകളും കൂടാതെ ഇതിന്റെ ആന്തരിക സവിശേഷതകളുമാണ് .12ജിബി റാംമ്മിൽവരെ വേരിയന്റുകൾ ലഭ്യമാകുന്നു. ഗെയിമിനുംവേണ്ടി മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .ജൂൺ മാസത്തിൽ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .
വിവോയുടെ ഒരു ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽ ഉൾപ്പെടുത്താവുന്ന മോഡലുകളാണിത് .6.41 ഇഞ്ചിന്റെ OLED വാട്ടർ ഡ്രോപ്പ് നോച് ഡിസ്‌പ്ലേകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഡിസ്‌പ്ലേയുടെ താഴെയായി തന്നെയാണ് ഈ മോഡലുകളുടെ ഫിംഗർ പ്രിന്റ് സെൻസറുകളും നൽകിയിരിക്കുന്നത് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുകൊണ്ടു തന്നെ വലിയ ഗെയിമുകൾ ഒക്കെത്തന്നെ ഈ സ്മാർട്ട് ഫോണുകളിൽ ലോഡ് ആകുന്നതിനും സഹായകമാകുന്നതാണ് .മൂന്നു വേരിയന്റുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
6 ജിബിയുടെ റാം കൂടാതെ 128ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് &8 ജിബിയുടെ റാം കൂടാതെ 256ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 12ജിബിയുടെ റാം വേരിയന്റുകൾവരെ ഇതിൽ ലഭ്യമാകുന്നതാണു് .കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളും ഇതിനുണ്ട് .ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് വിവോയുടെ iQOO മോഡലുകൾക്കും നൽകിയിരിക്കുന്നത് .13 മെഗാപിക്സലിന്റെ വൈഡ് ആംഗിൾ ലെൻസ് കൂടാതെ Sony IMX263 സെൻസറുകളും & 12 മെഗാപിക്സലിന്റെ Sony IMX363 ക്യാമറകളും കൂടാതെ 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസർ ക്യാമറകളും ആണുള്ളത് .അതുപോലെ തന്നെ 12 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .
ഇപ്പോൾ രണ്ടു നിറങ്ങളിൽ ഇത് ചൈന വിപണിയിൽ എത്തിയിരിക്കുകയാണ് .ഇലട്രിക്ക് ബ്ലൂ കൂടാതെ ലാവാ ഓറഞ്ച് എന്നി നിറങ്ങളിൽ വാങ്ങിക്കാം .മൂന്നു വേരിയന്റുകളാണ് ഇപ്പോൾ ലഭ്യമാകുന്നത് .6ജിബിയുടെ റാംമ്മിൽ 128ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് CNY 2,998 (ഏകദേശം Rs 31,000) രൂപയും കൂടാതെ 8 ജിബിയുടെ റാംമ്മിൽ കൂടാതെ 256ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് CNY 3,298 (ഏകദേശം Rs 34,000) രൂപയും ആണ് വില .കൂടാതെ 12ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് CNY 4,298 (ഏകദേശം Rs 45,000) രൂപയും ആണ് വിലവരുന്നത് .