വിവോ 5വാർഷിക ഓഫർ ;48എംപി ട്രിപ്പിൾ ക്യാമറയിൽ എത്തിയ Vivo Z1X വിലക്കുറവിൽ

വിവോ 5വാർഷിക ഓഫർ ;48എംപി ട്രിപ്പിൾ ക്യാമറയിൽ എത്തിയ Vivo Z1X വിലക്കുറവിൽ
HIGHLIGHTS

 

വിവോയുടെ 5 വാർഷിക ഓഫറുകൾ പ്രമാണിച്ചു ഇപ്പോൾ വിവോയുടെ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വിവോയുടെ Z1X എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ 1000 രൂപയുടെ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ വിവോയുടെ Y15 എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ 11,990 രൂപയ്ക്കും കൂടാതെ വിവോയുടെ Y12 (3GB + 64GB) സ്മാർട്ട് ഫോണുകൾ ഇപ്പോൾ  9,990 രൂപയ്ക്കും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

വിവോയുടെ Z1X -സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.38   ഇഞ്ചിന്റെ ഫുൾ HD+  Super AMOLED  ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത്  .കൂടാതെ 19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .1080 x 2340 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass നൽകിയിരിക്കുന്നു .

പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ snapdragon 712 ൽ ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ Android 9 Pie ൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾകളുള്ളത് .48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 4500mAhന്റെ 22.5Wന്റെ ഫ്ലാഷ് ചാർജ്ജ് സംവിധാനവും ഇതിനുണ്ട് .8  ജിബിയുടെ റാംമുതൽ 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾ വരെ ഇതിനുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo