ജിഗാ നെറ്റ് ആണ് ഇപ്പോൾ വൊഡാഫോൺ ഐഡിയ അവതരിപ്പിച്ചിരിക്കുന്നത്
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന കണക്ഷനുകളായിരുന്നു വൊഡാഫോണും ഐഡിയയും .എന്നാൽ ഇപ്പോൾ വൊഡാഫോണും ഐഡിയയും ഇപ്പോൾ വി ഐ എന്ന പേരിൽ ഒത്തുചേർന്നിരിക്കുന്നു .അതിനു തൊട്ടുപിന്നാലെ വൊഡാഫോൺ ഐഡിയ 100 ജിബിയുടെ ഡാറ്റ ഓഫറുകളും അവതരിപ്പിച്ചിരുന്നു .
ഇപ്പോൾ ഇതാ കൂടുതൽ ശക്തമായ 4 ജി നെറ്റവർക്ക് ജിഗാ നെറ്റ് ഇപ്പോൾ വൊഡാഫോൺ ഐഡിയ അവതരിപ്പിച്ചിരിക്കുന്നു .മികച്ച രീതിയിൽ നല്ല സ്പീഡിൽ തന്നെ അപ്പ്ലോഡിങ്ങും കൂടാതെ ഡൗൺലോഡിങ്ങും ഒരേ സമയം തന്നെ ലഭിക്കുന്നതിന് ഈ പുതിയ ടെക്ക്നോളജി സാധ്യമാകുന്നതാണ് എന്നാണ് പറയുന്നത് .അതുപോലെ തന്നെ വൊഡാഫോൺ ഐഡിയ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഇപ്പോൾ മികച്ച ഓഫറുകളും ലഭിക്കുന്നതാണ് .വൊഡാഫോൺ ഐഡിയ (വി ഐ ) ഉപഭോതാക്കൾക്ക് ഇപ്പോൾ പുതിയ ഓഫറുകൾ ലഭിക്കുന്നതാണ് .
351 രൂപയുടെ പുതിയ പ്ലാനുകളാണ് ഇപ്പോൾ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് നിലവിൽ ലഭിക്കുന്നത് .351 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 100 ജിബിയുടെ ഡാറ്റയാണ് .56 ദിവസ്സത്തെ വാലിഡിറ്റിയിലാണ് വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .
വർക്ക് ഫ്രം ഹോം ജോലി ചെയ്യുന്നവർക്ക് വേണ്ടിയുള്ള ഒരു ഓഫർകൂടിയാണിത് .എന്നാൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 401 രൂപയുടെ റീച്ചാർജുകളിലാണ് .401 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് എടുത്തു പറയേണ്ട ഒരു ആനുകൂല്യം ഡിസ്‌നി +ഹോട്ട് സ്റ്റാർ ഈ 401 രൂപയുടെ ഓഫറുകൾക്ക് ഒപ്പം ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് എന്നാണ് .