മികച്ച വി ഐ നെറ്റ് വർക്ക് സേവനങ്ങൾ എത്തിക്കുവാൻ എ5ജി പങ്കാളിത്തം

Updated on 09-Mar-2022
HIGHLIGHTS

മികച്ച നെറ്റ്വര്‍ക്ക് പ്രവര്‍ത്തനക്ഷമമാക്കാന്‍ വി, എ5ജി നെറ്റ്വര്‍ക്ക് പങ്കാളിത്തം

പൂര്‍ണ്ണമായും ക്ലൗഡ്-നേറ്റീവ് കണ്ടെയ്നറൈസ്ഡ് സോഫ്റ്റ്വെയറാണ് എ5ജി നെറ്റ്വര്‍ക്കുകള്‍

 ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് ഇന്‍ഡസ്ട്രി 4.0, സ്മാര്‍ട്ട് മൊബൈല്‍ എഡ്ജ് കമ്പ്യൂട്ടിംഗ് എന്നിവ ലഭ്യമാക്കുന്നതിന് എ5ജി നെറ്റ്വര്‍ക്കുകളുമായി സഹകരിക്കുന്നു. ഇതിനായി വി, എ5ജി നെറ്റ്വര്‍ക്കുകള്‍ ചേര്‍ന്ന് നിലവിലുള്ള 4ജി സ്പെക്ട്രം  ഉപയോഗിച്ച് മുംബൈയില്‍ ഒരു പൈലറ്റ് സ്വകാര്യ നെറ്റ്വര്‍ക്ക് സ്ഥാപിച്ചു.

 ഡിസ്ട്രിബ്യൂറ്റഡ് നെറ്റ്വര്‍ക്കുകള്‍ക്കായുള്ള മികച്ച 4ജി, 5ജി, വൈഫൈ ഓട്ടോണോമസ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഡിജിറ്റല്‍ ഇന്ത്യ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമാണ് എ5ജി നെറ്റ്വര്‍ക്കുകളുമായുള്ള വിയുടെ സഹകരണം. ഹൈബ്രിഡ്, മള്‍ട്ടി-ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചറുകള്‍ക്കായി നിര്‍മ്മിച്ച പൂര്‍ണ്ണമായും ക്ലൗഡ്-നേറ്റീവ് കണ്ടെയ്നറൈസ്ഡ് സോഫ്റ്റ്വെയറാണ് എ5ജി നെറ്റ്വര്‍ക്കുകള്‍.

 ഈ സഹകരണത്തിലൂടെ മുംബൈയിലെ എ5ജി നെറ്റ്വര്‍ക്കിന്‍റെ ഓട്ടോണോമസ് കോര്‍ സോഫ്റ്റ്വെയറും വൈറ്റ് ബോക്സ് ആര്‍എഎന്‍ ഘടകങ്ങളും ഉപയോഗിച്ച് വി ഒരു എന്‍ഡ്-ടു-എന്‍ഡ് പ്രൈവറ്റ് നെറ്റ്വര്‍ക്ക് സ്ഥാപിച്ച് വ്യാവസായിക ഓട്ടോമേഷന്‍, എന്‍റര്‍പ്രൈസ് ആപ്ലിക്കേഷനുകള്‍, കുറഞ്ഞ ലേറ്റന്‍സി സാഹചര്യങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നു. 

ഓട്ടോണോമസ് ശൃംഖല ശാക്തീകരിച്ച ഉപയോക്തൃ അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഡിജിറ്റല്‍ സംരംഭങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും മികച്ച സേവനങ്ങള്‍ നല്‍കാന്‍ വി പ്രതിജ്ഞാബദ്ധമാണെന്ന് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്‍റെ ചീഫ് ടെക്നോളജി ഓഫീസര്‍ ജഗ്ബീര്‍ സിംഗ് പറഞ്ഞു. ഡിജിറ്റല്‍ യുഗത്തില്‍ വ്യവസായ 4.0, സ്മാര്‍ട്ട് സിറ്റികള്‍ എന്നിവ ലഭ്യമാക്കുന്ന പുതിയ സേവനങ്ങള്‍ കൊണ്ടുവരാന്‍ എ5ജി നെറ്റ്വര്‍ക്കുകളുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 വിയ്ക്കൊപ്പം ഡിജിറ്റല്‍ ഇന്ത്യയ്ക്കായുള്ള ഈ സുപ്രധാന യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ സന്തുഷ്ടരാണ്  എ5ജി നെറ്റ്വര്‍ക്കിന്‍റെ സ്ഥാപകനും സിഇഒയുമായ രാജേഷ് മിശ്ര പറഞ്ഞു. തങ്ങളുടെ വരിക്കാര്‍ക്ക് മികച്ച ഇന്‍-ക്ലാസ് സേവനങ്ങള്‍ നല്‍കാനും ഡിജിറ്റല്‍ ഇന്ത്യയെ നയിക്കാനും വി പ്രതിജ്ഞാബദ്ധമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :