ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർ ഈ അപ്പ്‌ഡേറ്റ് തീർച്ചയായും ശ്രദ്ധിക്കുക

ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർ ഈ അപ്പ്‌ഡേറ്റ് തീർച്ചയായും ശ്രദ്ധിക്കുക
HIGHLIGHTS

ലൈസൻസ് ഉള്ളവർ വാഹനങ്ങൾ ഓടിക്കുമ്പോൾ ഇതും അറിഞ്ഞിരിക്കണം

വാഹങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ നോക്കാം

ഇന്ന് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് പഴയതുപോലെ അത്ര പ്രയാസ്സം ഇല്ല എന്നുതന്നെ പറയാം .വാഹനം നല്ല രീതിയിൽ ഓടിക്കുവാൻ അറിയാവുന്ന ഒരാൾക്ക് വളരെ എളുപ്പത്തിൽ തന്നെ ഡ്രൈവിംഗ് ലൈസൻസ് നേടാൻ സാധിക്കുന്നതാണ് .എന്നാൽ ലൈസൻസ് ലഭിച്ചുകഴിഞ്ഞാൽ വാഹനങ്ങൾ ഓടിക്കുമ്പോൾ റോഡിലെ പല നിയമങ്ങളും പാലിക്കാത്ത ആളുകളും ഉണ്ട് .

എന്നാൽ ഇപ്പോൾ അത്തരത്തിൽ നിയമങ്ങൾ പാലിക്കാത്തവരെ നിരീക്ഷിക്കാൻ സിസിടിവി ക്യാമറകൾ അടക്കമുള്ള കാര്യങ്ങളും റോഡിൽ ഉണ്ട് .എന്നാൽപോലും സ്പീഡ് ലിമിറ്റ് അടക്കമുള്ള കാര്യങ്ങൾ ഒരുപക്ഷെ വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കാറില്ല .പല റോഡുകളിലും പല തരത്തിലുള്ള സ്പീഡ് ലിമിറ്റ് ആണുള്ളത് എന്ന കാര്യം പോലും മറക്കാറുണ്ട് .

അത്തരത്തിൽ വാഹനങ്ങൾ അലക്ഷ്യമായി ഓടിക്കുന്നവർക്ക് കേന്ദ്ര ഗതാഗത വകുപ്പിനെ പല നിർദേശങ്ങളും ഉണ്ട്.അതിൽ ആദ്യമായി ശ്രദ്ധിക്കേണ്ടത് വിവിധ പാതകളിലേ ഗതാഗത നിയമങ്ങൾ ആണ് .ലെയിൻ ട്രാഫിക്ക് എന്നാണ് ഇതിനു നിർദേശിച്ചട്ടുള്ളത് .അതായത് ചരക്കുവാഹനങ്ങൾ ,യാത്ര വാഹനങ്ങൾ ,കൂടാതെ ഇരു ചക്ര വാഹങ്ങൾ എന്നിവ ലൈൻ മാറി ഓടിക്കുവാൻ പാടുള്ളതല്ല .

അത്തരത്തിൽ വരി മാറി പോകണം  എന്നുണ്ടെങ്കിൽ തക്കതായ സിഗ്നലുകൾ നൽകിയതിന് ശേഷം മാത്രമേ പോകാൻ പാടുള്ളു .പാതയിൽ തിരക്കോ മറ്റു ഉള്ള സമയത് അത്തരത്തിൽ വാഹനങ്ങൾ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ് .ഇരുചക്ര വാഹനങ്ങൾ ഒരുകാരണവശാലും ഒരേ ദിശയിൽ പോകുന്ന രണ്ടു വാഹനങ്ങൾക്ക് ഇടയിലൂടെ പോകുവാൻ പാടുള്ളതല്ല .കൂടാതെ യു ടേൺ എടുക്കുമ്പോഴും ശ്രദ്ധിക്കേണ്ടതാണ് .സിഗ്നലുകൾ നൽകിയതിന് ശേഷം മാത്രമേ യു ടേൺ പോലെയുള്ള കാര്യങ്ങൾ ചെയ്യാവു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo