നോക്കിയായുടെ ടെലിവിഷനുകൾക്ക് പിന്നാലെ ഇപ്പോൾ ഇതാ പുതിയ ടെലിവിഷനുകളുമായി റിയൽമി എത്തുന്നു .ഇന്ത്യൻ വിപണിയിൽ ഉടൻ തന്നെ ഈ റിയൽമിയുടെ ടെലിവിഷനുകൾ എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ .പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ ടെലിവിഷനുകൾക്ക് ഗൂഗിളിന്റെ സര്ടിഫികെഷനുകൾ ലഭിച്ചിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ .
എന്നാൽ ഈ ടെലിവിഷനുകൾ കഴിഞ്ഞ മാസം വിപണിയിൽ എത്തിക്കാനായിരുന്നു ഉദ്ദേശം .എന്നാൽ ലോക്ക് ഡൌൺ പ്രേശ്നത്തിൽ ഇപ്പോൾ ഇത് മാറ്റിയിരിക്കുന്നു .43-ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ ടെലിവിഷനുകൾ പുറത്തിറങ്ങന്നത് .കൂടാതെ ഇപ്പോൾ ഈ ടെലിവിഷനുകൾക്ക് ആൻഡ്രോയിഡിന്റെ സെർറ്റിഫിക്കേഷനുകളും ലഭിച്ചിരിക്കുന്നു .
നോക്കിയ പുറത്തിറക്കിയ ടെലിവിഷനുകൾക്ക് പിന്നാലെയാണ് ഇപ്പോൾ റിയൽമിയുടെയും ടെലിവിഷനുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത് .എന്നാൽ റിയൽമിയുടെ എതിരാളിയായ ഷവോമിയുടെ Mi ടെലിവിഷനുകൾ നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാക്കുന്നുണ്ട് .അതും ബഡ്ജറ്റ് റെയിഞ്ചിൽ തന്നെയാണ് ഷവോമിയുടെ ടെലിവിഷനുകൾ ലഭിക്കുന്നത് .